കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച് തമിഴ്നാട് സർക്കാർ.സംസ്ഥാനത്ത് ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി.
കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ നിർമാണ മേഖലകളെ തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. നിർമാണ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയാനും പദ്ധതികള്‍ വൈകാനും സാധ്യതയുണ്ടെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇതുമായി ബന്ധപ്പെട്ട് ജിയോളജി ഡയറക്ടർക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് തമിഴ്നാട് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് നിർമാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ജിയോളജി ഡയറക്ടർക്ക് സാധിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





