പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുല്‍ രാധാകൃഷ്ണനാണ് വരൻ.സിപിഐ നേതാവ് കൂടിയാണ് രാഹുല്‍ രാധാകൃഷ്ണൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം നടത്തുമെന്നാണ് വിവരം.
നിലവില്‍ കൊല്ലം റൂറല്‍ ജില്ലയിലെ പുനലൂർ സബ് ഡിവിഷൻ എഎസ്പി ആണ് ഡോ.ഒ അപർണ. മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസർ കൂടിയാണ്. മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സില്‍ നിന്ന് എസ്‌ഐയായി വിരമിച്ച മലപ്പുറം ഓളക്കല്‍ അനില്‍കുമാറിന്റെയും അധ്യാപികയായ കെ ഷീബയുടെയും മൂത്ത മകളാണ്.
പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂർത്തിയാക്കി. കോവിഡ് കാലത്ത് മലപ്പുറം ഗവ. ആശുപത്രിയില്‍ ഡോക്‌ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ഓണ്‍ലൈനിലൂടെ സിവില്‍ സർവീസിന് ചേരുന്നത്. ആദ്യ അവസരത്തില്‍ തന്നെ 475ാം റാങ്ക് നേടി ഐപിഎസ് സ്വന്തമാക്കുകയും ചെയ്തു. മുൻ എംഎല്‍എ കെ കൃഷ്ണപിള്ളയുടെ ചെറുമകനും കെ രാധാകൃഷ്ണൻ്റെ മകനുമാണ് അഡ്വ. രാഹുല്‍ രാധാകൃഷ്ണൻ.





