മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡികളുണ്ടെന്ന കേസില്‍, നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്.ബംഗളൂരു മജിസ്‌ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. മൂന്നു തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ബംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാണിച്ച്‌ ശേഷാദ്രിപുരം സ്വദേശി കെ ദിലീപ് കുമാറാണ് പരാതി നല്‍കിയത്.വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം ഒരാള്‍ക്ക് സാധുവായ ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമേ പാടുള്ളൂവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുമ്പ് സമന്‍സും വാറന്റും അയച്ചിട്ടും ഹാജരാകാത്ത പ്രകാശ് രാജിന്റെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.അതേസമയം, ധര്‍മസ്ഥല വിവാദത്തില്‍ പ്രകാശ് രാജ് 18നു ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ സമന്‍സ് നല്‍കാത്തതില്‍ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക