ഭരണമാറ്റം ഉണ്ടായിട്ടും ട്രാൻസ്ഫർ ഉറപ്പായിട്ടും കോട്ടയം ഡിവൈഎസ്പി കെ എസ് അരുൺ ഇതൊന്നും കൂസാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവരുന്നത്. തന്റെ ഡിവിഷന് കീഴിലുള്ള സ്പാകൾ, മസാജ് സെന്ററുകൾ, ചീട്ടുകളി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാസപ്പടി ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ഇയാളുടെ പോക്കറ്റിലേക്ക് എത്തുന്നു എന്ന ആരോപണം നേരത്തെ മുതൽ സജീവമാണ്. കൃത്യമായി ചില ഇടനിലക്കാരെ വെച്ചാണ് ഇത്തരം ഓപ്പറേഷനുകൾ നടത്തുന്നത് എന്നും സൂചനയുണ്ട്.
പണം നൽകാൻ വിസമ്മതിക്കുന്ന കേന്ദ്രങ്ങളിൽ കൃത്യമായി റെയ്ഡ് നടക്കുകയും, പിന്നീട് സെറ്റിൽമെന്റ് നടത്തി വൻ തുക ഇവരിൽനിന്ന് പിഴിഞ്ഞെടുക്കുകയും ചെയ്യുന്ന ശൈലിയും ഇയാൾക്കുണ്ട് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇയാൾക്ക് കൃത്യമായി മാസപ്പടി എത്തിക്കുന്നതിനാൽ കോട്ടയത്ത് പല മസാജ് സ്പാ കേന്ദ്രങ്ങളും മാംസ വ്യാപാരത്തിന്റെയും ലഹരി വ്യാപാരത്തിന്റെയും ഇടത്താവളങ്ങളായി യഥേഷ്ടം പ്രവർത്തിക്കുന്നുണ്ട് എന്ന ആക്ഷേപവും സജീവമാണ്.
കോട്ടയം ഡിവൈഎസ്പിയുടെ അധികാരപരിധിയിൽ ഓപ്പറേഷൻ തൂഫാനും തഥൈവ
കോട്ടയം ഡിവൈഎസ്പിയുടെ അധികാരപരിധിയിൽ ഓപ്പറേഷൻ തൂഫാൻ പോലും ഫലപ്രദമായി നടക്കുന്നില്ല എന്നതും യാഥാർത്ഥ്യമാണ്. ചെറുമീനുകളെ അല്ലാതെ നഗരത്തിലെ വൻകിട ലഹരി വ്യാപാര സംഘങ്ങളെ പോലീസ് കണ്ട മട്ട് നടിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഡിവൈഎസ്പിയുടെ ഇടപെടലാണോ ഇതിനു പിന്നിൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.






