എല്‍ഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.10 വർഷം പ്രതിപക്ഷത്തിരുന്നതിന് ശേഷം ഭരണമാറ്റമുണ്ടായതോടെ മലബാറില്‍ നിന്നടക്കം നേതാക്കളുടെ തള്ളിക്കയറ്റമാണ് സെക്രട്ടേറിയറ്റിലേക്ക്. എല്‍ഡിഎഫ് സർക്കാരിന്‍റെ കർശന നിയന്ത്രണത്തിന് അയവ് വന്നത് ഭരണമുന്നണിക്കാർക്ക് ഗുണകരമായി.

പാർട്ടിക്കാരും നിവേദനവുമായെത്തുന്ന ജനങ്ങളുമൊക്കെയായി ഓരോ നിലകളിലും മന്ത്രിമാരുടെ ഓഫീസിലുമെല്ലാം വലിയ തിരക്കാണ്. സെക്രട്ടേറിയറ്റിലേക്ക് കയറാൻ നേരത്തെ പാസ് വേണ്ടിയിരുന്നെങ്കിലും നിലവില്‍ നിവേദനവും ഐഡി കാർഡുമെല്ലാം മതിയെന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. താങ്ങാവുന്നതിലും അധികം ഭരണപ്പാർട്ടിക്കാർ തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെ ലിഫ്റ്റുകള്‍ സ്തംഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ് പേർക്ക് കയറാവുന്ന ലിഫ്റ്റില്‍ പോലും നിരവധി പേർ തള്ളിക്കയറിയതാണ് തകരാറിലായത്. ആളുകൂടിയതോടെ ലിഫ്റ്റ് താഴേക്ക് പോയി തൊട്ടടുത്ത നിലയിലെത്തി നിന്ന് വാതില്‍ തുറന്നു. പിന്നീട് ആളിറങ്ങി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പ്രവർത്തിച്ചത്. എന്നാല്‍, ലിഫ്റ്റ് പൊട്ടിവീണിട്ടില്ലെന്നും ഓവർ ലോഡായാല്‍ തൊട്ടടുത്ത നിലയില്‍ വന്ന് നില്‍ക്കുന്ന രീതിയിലുമാണ് സെക്രട്ടേറിയറ്റ് ലിഫ്റ്റിന്‍റെ പ്രവർത്തനമെന്നും അതാണ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക