ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തില്‍ വേറിട്ട യാത്രാനുഭവമായി മാറുകയാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ പ്രീമിയം സ്ലീപ്പർ കോച്ചുകള്‍.സുഖസൗകര്യങ്ങളുടെ പരകോടിയെന്നാണ് അടുത്തിടെ ട്രെയിനില്‍ യാത്ര ചെയ്ത ഒരു പ്രമുഖ ട്രാവല്‍ വ്ളോഗർ വന്ദേ ഭാരത് സ്ലീപ്പറിനെ വിശേഷിപ്പിച്ചത്. വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങളാണ് കോച്ചുകളില്‍ ഒരുക്കിയിരിക്കുന്നത്.
സുഖസൗകര്യങ്ങളുടെ പരകോടിയെന്നാണ് അടുത്തിടെ ട്രെയിനില്‍ യാത്ര ചെയ്ത ഒരു പ്രമുഖ ട്രാവല്‍ വ്ളോഗർ വന്ദേ ഭാരത് സ്ലീപ്പറിനെ വിശേഷിപ്പിച്ചത്. വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങളാണ് കോച്ചുകളില്‍ ഒരുക്കിയിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍
വൃത്തിയുള്ള ഫസ്റ്റ് ക്ലാസ് എസി ഫ്യൂച്ചറിസ്റ്റിക് കാബിനുകളാണ് ഇതിലുള്ളത്. മൊബൈല്‍ ഫോണ്‍, കപ്പ് ഹോള്‍ഡറുകള്‍ എന്നിവയ്ക്ക് പുറമെ യാത്രക്കാർക്ക് ആവശ്യാനുസരണം അറ്റൻന്റർമാരെ വിളിക്കാനുള്ള പ്രത്യേക ബട്ടണ്‍ സംവിധാനവും കാബിനുകളില്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് മുൻഗണന നല്‍കുന്നതിനായി പ്രത്യേക ബട്ടണ്‍ പ്രൈവസി വിൻഡോകള്‍ സ്ഥാപിച്ചിരിക്കുന്നു.
പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം തന്നെ യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. വൈഫൈ സൗകര്യങ്ങള്‍ക്ക് പുറമെ സിനിമകളും ടിവി ഷോകളും അടങ്ങുന്ന പ്രീലോഡഡ് ലൈബ്രറിയും യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പൂർണമായിട്ടുള്ള ഇന്റർനെറ്റ് ബ്രൗസിംഗ് അനുവദനീയമല്ല.
അത്യാധുനികമായ വൃത്തിയുള്ള ഷവർ റൂമുകളാണ് കോച്ചിനകത്തെ ശുചിമുറികളില്‍ സജ്ജീകരിച്ചിരിക്കുന്നത്. മികച്ച വാട്ടർ ഫ്‌ളോയോടൊപ്പം യാത്രക്കാർക്ക് ആവശ്യമായ ടവലുകളും ടിഷ്യൂകളും അടങ്ങുന്ന പ്രത്യേക ഷവർ കിറ്റും റെയില്‍വെ നല്‍കുന്നു. മണിക്കൂറില്‍ 180 കിലോമീറ്റർ വേഗതയില്‍ കുതിക്കുമ്പോഴും ട്രെയിനിനുള്ളില്‍ യാതൊരുവിധ കുലുക്കവുമില്ലെന്നത് ശ്രദ്ധേയമാണ്. ട്രാക്കില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഉള്ളിലേക്ക് കേള്‍ക്കാത്ത രീതിയില്‍ തികച്ചും ശാന്തവും സുഗമവുമായ യാത്രയാണ് വന്ദേ ഭാരത് സമ്മാനിക്കുന്നത്.
ട്രെയിൻ പുറപ്പെട്ട് മിനിട്ടുകള്‍ക്കകം ചായ നല്‍കുന്നത് മുതല്‍ ബെഡ് ഒരുക്കി നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ക്കായി മികച്ച പരിശീലനം ലഭിച്ച ജീവനക്കാരുടെ പ്രത്യേക സേവനവും ഉറപ്പാക്കിയിട്ടുണ്ട്.





