കൊല്ലം ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികള്‍ക്കാണ് രോഗം പിടിപെത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഷിഗെല്ല അണുബാധ (ഷിഗെല്ലോസിസ്) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.വയറിളക്കത്തിനും മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒരു ബാക്ടീരിയയാണ് ഷിഗെല്ല.
മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ (ഷെല്ലിഗലോസിസ്) ഇത് മനുഷ്യരിലേക്ക് എളുപ്പത്തില്‍ പകരുന്നു. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രോഗി ഉപയോഗിച്ചിരുന്ന പ്രതലങ്ങളില്‍ സ്പർശിക്കുന്നതിലൂടെ കുട്ടികളുടെ കൈകളില്‍ ഷിഗെല്ല രോഗാണുക്കള്‍ പടരാൻ സാധ്യതയുണ്ട്. രക്തമോ കഫമോ കലർന്ന വയറിളക്കം, കഠിനമായ വയറുവേദനയും മലബന്ധവും, പനിയും ഛർദ്ദിയും, കടുത്ത ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. ഭക്ഷണം തയ്യാറാക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പും, ബാത്ത്റൂം ഉപയോഗിച്ചതിനുശേഷമോ ഡയപ്പർ മാറ്റിയതിനുശേഷമോ കെെകള്‍ കഴുകുക.







