ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ അന്യ സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്ന് പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശി രാഹുലിനെയാണ് (28) പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി ഹൗറയില്‍ നിന്ന് ഒളിവില്‍ പോവുകയായിരുന്നു.

ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെരുമ്പാവൂരില്‍ ഹെല്‍പ്പർ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരുമ്പാവൂർ ടൗണില്‍ നിന്നാണ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ എല്‍. അനില്‍കുമാർ, എ.എസ്.ഐ പി.എ അബ്ദുല്‍ മനാഫ്, സീനിയർ സി.പി.ഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂർ പൊലീസിന് കൈമാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക