അണ്ണാമലൈ ബിജെപിയില്‍ നിന്നുംപുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍.അണ്ണാമലൈ ബിജെപിയില്‍ നിന്നും പുറത്തുപോകില്ലെന്ന് മാത്രമല്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കാന്‍ പോകുന്നില്ലെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

ദല്‍ഹിയില്‍ അണ്ണാമലൈയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ നൈനാര്‍ നാഗേന്ദ്രനെ അമിത് ഷാ വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അടിയന്ത്രമായി തിരുവനന്തപുരത്ത് നിന്നാണ് നൈനാര്‍ നാഗേന്ദ്രന്‍ ദല്‍ഹിയിലേക്ക് പോയത്. എന്താണ് അമിത് ഷായും നൈനാര്‍ നാഗേന്ദ്രനും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം എന്നതറിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അണ്ണാമലൈ ബിജെപി വിട്ടുവെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. താനും അണ്ണാമലൈയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന മാധ്യമവാര്‍ത്തകളും നൈനാര്‍ നാഗേന്ദ്രന്‍ നിഷേധിച്ചു.

ജൂണ്‍ നാലിന് അണ്ണാമലൈയുടെ ജന്മദിനമാണ്. ഈ ദിവസം അണ്ണാമലൈ പാര്‍ട്ടിവിടുമെന്നായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത പരത്തിയിരുന്നത്. പക്ഷെ അണ്ണാമലൈ അമിത് ഷായുമായുള്ള കൂടിക്കാഴ്ച നടത്തിയതിന് ശേഷം നിശ്ശബ്ദനാണ്. ഇപ്പോള്‍ ജൂണ്‍ അഞ്ചിന് അണ്ണാമലൈ മാധ്യമങ്ങളെ കാണുമെന്നും അതില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക