കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേത്തിനൊപ്പം 11മന്ത്രിമാരുടെ കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും.വൈകിട്ട് 4 .05 ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ഡികെ ശിവകുമാർ മന്ത്രി സഭയിലുണ്ട്. പാർട്ടിയുടെ തീരുമാനത്തിന് വഴങ്ങി രാജിവെച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗമാക്കി. അദ്ദേത്തിന്റെ മകൻ യതീന്ദ്രയ്ക്ക് മന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായിയായിട്ടാണ് ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചർച്ചകള്‍ക്കൊടുവില്‍ ഇന്നലെയാണ് ശിവകുമാറിനൊപ്പം ചുമതലയേല്‍ക്കുന്നവരുടെ പട്ടിക പുറത്തുവന്നത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 11 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കെ ജെ ജോർജും മുൻ സ്പീക്കർ യു ടി ഖാദറുമാണ് ഡി കെ മന്ത്രിസഭയിലേക്കെത്തുന്ന മലയാളികള്‍.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേല്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെയും എംബി പാട്ടീലും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. ഈശ്വ‍‍‍ർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധ‌ർ എന്നിവരുടെ പേരുകളും ദില്ലിയില്‍ നിന്ന് അംഗീകരിച്ച്‌ കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം ശബ്ദ വിവാദത്തില്‍ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. ഡി കെയുടെ വിശ്വസ്തനും മലയാളിയായ എൻ എ ഹാരിസിന്റെ പേരും ഈ പട്ടികയിലില്ല.

അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം പുതിയ മന്ത്രി സഭയില്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നതിനാല്‍ ഡി കെ വിഭാഗം നിരാശരല്ല. ലോക്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രത്യേകം തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല. ലോക്ഭവൻ പരിസരത്തും വിധാൻ സൗധ പരിസരത്തും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കള്‍ക്ക് പുറമേ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, ഉള്‍പ്പെടെയുള്ളവരെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക