മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിയില്‍ എത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളില്‍ സജീവമാണ്.നിലവില്‍ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാൻ മടി കാണിക്കാത്ത അന്ന രാജൻ അമ്മ സംഘടനയെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

അമ്മയില്‍ ചേരാൻ വച്ചിരുന്ന പൈസയ്ക്ക് സ്വർണം വാങ്ങിയെന്നും അതിനിപ്പോള്‍ ഇരട്ടി വിലയാണെന്നും പറഞ്ഞ അന്നയുടെ തീരുമാനത്തിന് ഇപ്പോള്‍ പ്രശംസയും ഉയരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഇതുവരെ ആയിട്ടും ജോയ്ന്‍ ചെയ്തിട്ടില്ല. അമ്മയില്‍ ഇതുവരെ ഞാന്‍ അംഗത്വം എടുത്തിട്ടില്ല. ഭാവിയില്‍ ചേരുമോ ഇല്ലയോ എന്നും അറിയില്ല. ഇത്രയും വര്‍ഷമായിട്ടും എനിക്ക് അതിന്‍റെ ആവശ്യം തോന്നിയിട്ടില്ല. അംഗത്വം എടുക്കാന്‍ നല്ലൊരു തുക വേണം. ആ തുക കൊണ്ട് ഗോള്‍ഡ് വാങ്ങിച്ചുവെന്ന് മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് വാങ്ങിച്ച സ്വര്‍ണത്തിന്‍റെ വില ഇന്ന് ഇരട്ടിയായിട്ടുണ്ട്”, എന്നായിരുന്നു അന്ന രാജന്റെ വാക്കുകള്‍.

അമ്മ സംഘടനയില്‍ നിലവില്‍ നടക്കുന്ന തർക്കത്തെ കുറിച്ചും അന്ന രാജൻ പ്രതികരിച്ചിരുന്നു. “അമ്മ സംഘടയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ ഞാനും സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായിട്ട് അമ്മയില്‍ കയറാം എന്നാണ് കരുതിയത്. അപ്പോഴാണ് ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നത്. പിന്നെ ചേരണ്ടെന്ന് ഞാനും വിചാരിച്ചു”, എന്നായിരുന്നു അന്ന പറഞ്ഞത്.

അന്നയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. അന്ന എടുത്തത് നല്ലൊരു തീരുമാനമാണെന്നാണ് ഇവരുടെ പ്രതികരണം. അതേസമയം, അമ്മയില്‍ ചേർന്നാല്‍ നിരവധി ഉപകാരങ്ങള്‍ ഉണ്ടാകുമെന്നും ഈ തുക കൊണ്ട് നിരവധി അഭിനേതാക്കളുടെ കുടുംബം പോറ്റാനാകുമെന്നും പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക