മമതയുടെ ഭരണകാലത്ത് നാടിനെയും, നാട്ടുകാരെയും വിറപ്പിച്ച്‌ നടന്നിരുന്ന തൃണമൂല്‍ ഗുണ്ടകളെ ഒന്നൊന്നായി അറസ്റ്റ് ചെയ്ത് ബംഗാള്‍ പൊലീസ് .പശ്ചിമ ബംഗാളിലെ സംക്രയില്‍ പ്രദേശത്ത് നടന്ന പരിശോധനയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ട സണ്ണി മൊല്ലയെ അറസ്റ്റ് ചെയ്ത പോലീസ് തെരുവിലൂടെ പരസ്യമായി നടത്തിച്ചു.സണ്ണി മൊല്ല ടിഎംസിയുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘാംഗമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഹൗറയില്‍ നിന്നുള്ള ഗുണ്ടാസംഘമായ ആകാശ് സിംഗിനെ പോലീസ് പിടികൂടി തല മൊട്ടയടിച്ച്‌ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് തെരുവുകളിലൂടെ കൊണ്ടു പോയത് . സംക്രയിലിലും പരിസര പ്രദേശങ്ങളിലും വളരെക്കാലമായി കൊള്ളയടിക്കലും , തൃണമൂലിന്റെ പേരില്‍ ഭീഷണിപ്പെടുത്തലും നടത്തിയിരുന്നത് ആകാശ് സിംഗാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാപാരികളില്‍ നിന്നും ചെറുകിട കടയുടമകളില്‍ നിന്നും ആകാശ് സിംഗ് പതിവായി പണം തട്ടിയെടുത്തിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു . ഭീഷണിപ്പെടുത്തല്‍, ആക്രമിക്കല്‍, ബിസിനസുകള്‍ അടച്ചുപൂട്ടിക്കല്‍ എന്നിവയും ആകാശ് ചെയ്തിരുന്നു. പ്രദേശത്തെ നാട്ടുകാർ “ഛോട്ടാ ഡോണ്‍” എന്നാണ് ഇയാളെ വിളിച്ചിരുന്നത്. കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് . വർഷങ്ങളായി ഇത്തരം തൃണമൂല്‍ ഗുണ്ടകളെ ഭയന്നായിരുന്നു നാട്ടുകാർ ജീവിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പൊലീസ് നടപടികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക