വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ദേശീയതലസ്ഥാനത്ത് അതിനിർണായക രാഷ്ട്രീയ നീക്കങ്ങള്‍.ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രിയുടെഅധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ കൗണ്‍സിലിന്റെ (Council of Ministers) അടിയന്തര യോഗംചേരും.
ഡല്‍ഹിയിലെ പുതിയ പിഎംഒ സമുച്ചയമായ ‘സേവാ തീർത്ഥി’ലാണ് യോഗംനിശ്ചയിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, സ്റ്റേറ്റ് മന്ത്രിമാർ എന്നിവരുള്‍പ്പെടെയുള്ള മുഴുവൻകേന്ദ്രമന്ത്രിമാരോടും ഡല്‍ഹിയില്‍ തന്നെ തുടരാൻ പ്രധാനമന്ത്രി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന്റെ ഒന്നാം വാർഷികം ജൂണ്‍ 10-ന് അടുത്തിരിക്കെ, കേന്ദ്രമന്ത്രിസഭയില്‍ വലിയ രീതിയിലുള്ള അഴിച്ചുപണിയും വിപുലീകരണവും നടക്കുമെന്ന അഭ്യൂഹങ്ങള്‍ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന് പിന്നാലെ ജൂണ്‍ രണ്ടാം വാരത്തോടെപുനഃസംഘടന ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് ഈ അടിയന്തര യോഗം. വിവിധമന്ത്രാലയങ്ങളുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഈ യോഗത്തില്‍വിലയിരുത്തും.
ഭരണപരമായ കാര്യങ്ങള്‍ക്ക് പുറമെ, നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുംപശ്ചിമേഷ്യയിലെ (West Asia) യുദ്ധ സാഹചര്യങ്ങളും യോഗത്തില്‍ പ്രധാന ചർച്ചയാകും. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയുടെ ഇന്ധന വിതരണത്തെയും വിപണിയെയുംബാധിക്കാതിരിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ അമിത് ഷാ, നിർമ്മലസീതാരാമൻ, ഹർദീപ് സിങ് പൂരി എന്നിവരടങ്ങുന്ന ഉന്നതാധികാര മന്ത്രിതല സമിതിരൂപീകരിച്ചിട്ടുണ്ട്. ഇന്ധന വിലക്കയറ്റവും പണപ്പെരുപ്പവും പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുംരാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. ചുരുങ്ങിയ ചെലവില്‍ഭരണം ഉറപ്പാക്കാനും നിയമങ്ങള്‍ ലളിതമാക്കാനുമുള്ള സുപ്രധാന പരിഷ്കാരങ്ങളും യോഗത്തിന്റെഅജണ്ടയിലുണ്ട്. സഖ്യകക്ഷികളായ ജെഡിയു, ടിഡിപി നേതാക്കളും യോഗത്തില്‍പങ്കെടുക്കുന്നുള്ളതിനാല്‍ ഇന്നത്തെ രാഷ്ട്രീയ തീരുമാനങ്ങള്‍ രാജ്യത്ത് വലിയ ചർച്ചകള്‍ക്ക്വഴിതുറക്കുമെന്നുറപ്പാണ്.











