വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളുന്നവർക്ക് വലിയൊരാശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന.വീടുകളില്‍ റൂഫ്‌ടോപ്പ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. സോളാർ പ്ലാന്റുകള്‍ ചിലവേറിയതാണെന്ന ധാരണയും നമ്മളില്‍ പലർക്കുമുണ്ട്.

എന്നാല്‍, ഈ പദ്ധതി വഴി സോളാർ സ്ഥാപിക്കാൻ എത്ര രൂപ ചിലവാകും? മുടക്കുമുതല്‍ എപ്പോള്‍ മുതല്‍ തിരിച്ചുപിടിക്കാം? പദ്ധതിയുടെ സാമ്പത്തിക വശങ്ങള്‍ എങ്ങനെയായിരിക്കും? നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സബ്‌സിഡി ലഭിക്കും

ഇന്ത്യയില്‍ നിലവില്‍ ഒരു കിലോവാട്ട് (1 kW) സോളാർ സിസ്റ്റം സ്ഥാപിക്കാൻ സബ്‌സിഡിക്ക് മുൻപ് ഏകദേശം 60,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാല്‍ പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴില്‍ വലിയ തുകയാണ് കേന്ദ്ര സർക്കാർ സബ്‌സിഡിയായി നല്‍കുന്നത്.

1 kW സിസ്റ്റം: 30,000 രൂപ വരെ സബ്‌സിഡി

2 kW സിസ്റ്റം: 60,000 രൂപ വരെ സബ്‌സിഡി

3 kW സിസ്റ്റം: 78,000 രൂപ വരെ സബ്‌സിഡി

3 കിലോവാട്ടിന് മുകളിലുള്ള സിസ്റ്റങ്ങള്‍ക്കും പരമാവധി സബ്‌സിഡി തുക 78,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റത്തിന്റെ വലിപ്പമനുസരിച്ച്‌ ആകെ ചിലവിന്റെ 40% മുതല്‍ 60% വരെ സബ്‌സിഡിയായി ലഭിക്കും. സോളാർ പാനലുകള്‍ സ്ഥാപിച്ച്‌ പരിശോധന പൂർത്തിയാകുന്നതോടെ സബ്‌സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നതാണ് ഇതിന്റെ രീതി.

മുടക്കുമുതല്‍ എപ്പോള്‍ തിരിച്ചുപിടിക്കാം?

നിങ്ങള്‍ സോളാറിനായി മുടക്കുന്ന തുക എത്ര വർഷം കൊണ്ട് ലാഭത്തിലൂടെ തിരിച്ചുപിടിക്കാം എന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആദ്യത്തേത് നിങ്ങളുടെ വീട്ടിലെ ബില്ലുമായി ഇത്ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊന്ന് നിങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവാണ്. ചൂട് കൂടിയതും സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്ന സ്ഥലമാണ് നിങ്ങളുടേതെങ്കില്‍ എളുപ്പം മുടക്കിയ പണം തിരിച്ചു കിട്ടും. സ്ഥാപിക്കുന്ന സോളാർ സിസ്റ്റത്തിന്റെ വലിപ്പവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.

ഉദാഹരണത്തിന് ഒരു കുടുംബം 3 kW സോളാർ സിസ്റ്റം സ്ഥാപിക്കാൻ 1.8 ലക്ഷം രൂപ ചിലവഴിക്കുന്നു എന്ന് കരുതുക. കേന്ദ്ര സർക്കാരിന്റെ 78,000 രൂപ സബ്‌സിഡി കൂടെ കഴിഞ്ഞ് കൈയില്‍ നിന്ന് പോകുന്ന തുക 1.08 ലക്ഷം രൂപയാണ്. ഈ വീടിന് പ്രതിമാസം 900 യൂണിറ്റ് വൈദ്യുതി ഉപയോഗവും ശരാശരി യൂണിറ്റിന് 8 രൂപ നിരക്കില്‍ 7,200 രൂപ ബില്ലും വരുന്നുണ്ടെന്ന് കരുതുക. ഒരു 3 kW സോളാർ സിസ്റ്റത്തിന് പ്രതിമാസം 250 മുതല്‍ 300 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ശരാശരി 275 യൂണിറ്റ് ഉത്പാദനം കണക്കാക്കിയാല്‍ പോലും പ്രതിമാസം ബില്ലില്‍ 2,200 രൂപയുടെ ലാഭമുണ്ടാകും. വർഷക്കണക്കെടുത്താല്‍ ഇത് ഏകദേശം 26,400 രൂപയോളം വരും. ഈ കണക്ക് പ്രകാരം, 4 വർഷവും 1 മാസവും കൊണ്ട് (Rs 26,400 x 4 Years 1 Month = Rs 1.08 Lakh) സോളാർ സ്ഥാപിക്കാൻ കൈയില്‍ നിന്ന് മുടക്കിയ 1.08 ലക്ഷം രൂപ പൂർണ്ണമായും തിരിച്ചുപിടിക്കാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക