വാളയാർ ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.

2025 ഡിസംബർ 17ന് വൈകിട്ടാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. ഏഴ് പ്രതികള്‍ക്കാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷ്ടാവാണെന്ന് ആരോപിച്ച്‌ നാട്ടുകാർ തടഞ്ഞുവെച്ച്‌ മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയല്‍ നിയമം പ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ ബംഗ്ലാദേശിയാണോയെന്ന് ചോദിച്ചാണ് ആക്രമിച്ചത്. സ്ത്രീകളടക്കം 20 പേരാണ് പ്രതികള്‍. നാല് പ്രതികള്‍ സജീവ ആർഎസ്‌എസ് – ബിജെപി പ്രവർത്തകരെന്നും വിവരം പുറത്തുവന്നിരുന്നു. രാംനാരായണ്‍ ഭഗേലിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈലില്‍ പകർത്തുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക