എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം നടക്കുക.പിആർഡി ചേംബറില്‍ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ഫലപ്രഖ്യാപനം നടത്തും.
എസ്‌എസ്‌എല്‍സി ഫലത്തോടൊപ്പം തന്നെ ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സ (ഹിയറിങ് ഇംപേർഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേർഡ്) എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതല്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലം അറിയാൻ സാധിക്കും.
https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. കൂടാതെ, ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.











