ഒരു വ്യക്തിയുടെ ജീവിതത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമാണുള്ളത്. അതായത് വാസ്തുപ്രകാരമാണ് നമ്മള്‍ കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ അതിന്റെ ഫലം എല്ലായിപ്പോഴും ശുഭകരമായിരിക്കും.എന്നാല്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ വാസ്തു തെറ്റിച്ചു കൊണ്ടാണെങ്കില്‍ എത്ര കഠിനപ്രയത്നം ചെയ്താലും ഒന്നിനും നല്ല ഫലങ്ങള്‍ ലഭിക്കില്ല. എപ്പോഴും ജീവിതത്തില്‍ ദുഃഖവും ദുരിതവും വന്നുകൊണ്ടേയിരിക്കും.
അത്തരത്തില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എപ്പോഴും കയ്യില്‍ കൊണ്ട് നടക്കുന്ന ഒന്നാണ് പേഴ്സ്. പേഴ്സില്‍ ആവശ്യത്തിന് ഉപയോഗിക്കാൻ പണമുണ്ടെങ്കില്‍ നമുക്ക് എപ്പോഴും മനസ്സില്‍ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. എന്ത് കാര്യങ്ങള്‍ക്കും നമുക്ക് ഒരു ധൈര്യവും സമാധാനവും ലഭിക്കും. എന്നാല്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ നമുക്ക് എപ്പോഴും വിഷമങ്ങള്‍ ആയിരിക്കും.ജീവിതത്തിലെ കാര്യങ്ങള്‍ ഒന്നും നേടാൻ സാധിക്കാത്തതു പോലെ തോന്നും. പലപ്പോഴും നമ്മള്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നു ഉണ്ടാവും. എന്നാല്‍ പേഴ്സില്‍ പണം നില്‍ക്കില്ല. അത് പെട്ടെന്ന് തീർന്നു പോകുന്ന പോലെ അനുഭവപ്പെടാറുണ്ടോ?
അതിനു കാരണം പേഴ്സില്‍ നമ്മള്‍ ചെയ്യുന്ന ചെറിയ തെറ്റുകളാണ്. പ്രധാനമായും നമ്മളുടെ പേഴ്സ് നല്ല വൃത്തിയായി സൂക്ഷിക്കണം. മാത്രമല്ല പൊട്ടിയതോ കീറിയതോ ആയിട്ടുള്ള പേഴ്സുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒഴിവാക്കുക.പലരും ചെയ്യുന്ന ഒരു തെറ്റാണ് ആവശ്യമുള്ളതും ഇല്ലാത്തതുമായ പല സാധനങ്ങളും പേഴ്സില്‍ അനാവശ്യമായി സൂക്ഷിച്ചു വയ്ക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമ്മുടെ പേഴ്സ് ആവശ്യമുള്ള വസ്തുക്കള്‍ പ്രധാനമായും പണം സൂക്ഷിക്കാനുള്ളതാണ്. അല്ലാതെ ബില്ലുകളോ പേപ്പറുകളോ മറ്റ് കാര്യങ്ങളും അതിന്റെ അകത്ത് വയ്ക്കാൻ പാടില്ല. ഇത് വാസുപ്രകാരം തെറ്റാണ് നെഗറ്റീവ് എനർജിയാണ് ഇത് പേഴ്സില്‍ സൂക്ഷിക്കുക.
അതേസമയം മറ്റു ചില കാര്യങ്ങള്‍ നമ്മള്‍ പേഴ്സില്‍ സൂക്ഷിക്കുന്നത് പേഴ്സില്‍ എപ്പോഴും പോസിറ്റീവ് എനർജി ഉണ്ടാകാനും പണം നിറയാനും സഹായിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.വാസ്തുശാസ്ത്രപ്രകാരം സമ്ബത്ത് വർദ്ധിപ്പിക്കുന്നതിനും അനാവശ്യ ചെലവ് നിയന്ത്രിക്കുന്നതിനും ആയി വ്യാഴാഴ്ച ദിവസം നിങ്ങളുടെ പേഴ്സില്‍ മഞ്ഞള്‍ നിറമുള്ള അരി സൂക്ഷിക്കുക. ഇത് കടലാസിലോ തുണിയിലോ പൊതിയുക ശേഷം പേഴ്സില്‍ വയ്ക്കുന്നത് പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.
കൂടാതെ തിങ്കളാഴ്ച ദിവസങ്ങളില്‍ നിങ്ങളുടെ പേഴ്സില്‍ ഒരു ചെറിയ ചതുര വെള്ളി കഷ്ണം കരുതുക ഇത് പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും സാമ്ബത്തിക സ്ഥിരത കൊണ്ടുവരികയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിയുടെ ഒരു ചെറിയ വ്യക്തമായ ചിത്രം നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക. ഫോട്ടോ കേടു വരാത്തത് ആകാൻ ശ്രദ്ധിക്കണം. ഇത് സമ്ബത്തിന് ആകർഷിക്കും എന്നാണ് വിശ്വാസം. കൂടാതെ വ്യാഴാഴ്ചകളില്‍ നിങ്ങളുടെ പേഴ്സില്‍ ഒരു ചെറിയ ഗോമതി ചക്രം സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശമ്ബളവും വരുമാനവും വർദ്ധിപ്പിക്കും. കടത്തില്‍ നിന്നും മോചനം നല്‍കും. കൂടാതെ ബുധനാഴ്ചകളില്‍ നിങ്ങളുടെ പേഴ്സില്‍ രണ്ട് പച്ച ഏലക്ക കരുതുക. ഇത് ബിസിനസ് ഇടപാടുകള്‍ സമ്ബത്തിന് ആകർഷിക്കല്‍ എന്നിവയ്ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു.






