ഭാഗ്യപരീക്ഷണങ്ങളില്‍ വിശ്വസിക്കാത്ത മനുഷ്യർ വളരെ കുറവാണ്. വാസ്തുശാസ്ത്രത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യവും സമ്ബത്തും വരുമെന്നാണ് വിശ്വാസം. അത്തരത്തില്‍ ഭാഗ്യവും സമ്ബത്തും ലഭിക്കാൻ ചിലർ നാണയം ഉപയോഗിക്കാറുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

ഉറങ്ങുപ്പോള്‍ തലയിണയ്ക്കടിയില്‍ ഒരു രൂപ നാണയം വച്ച്‌ കിടക്കണമെന്നാണ് വിശ്വാസം. ഇത് ഉറക്കം മെച്ചപ്പെടുത്താനും ഭാഗ്യം കൊണ്ടുവരാനും സഹായിക്കുന്നു. ചുമ്മാ നാണയം തലയണയുടെ അടിയില്‍ വച്ചാല്‍ മാത്രം പോരാ. ചില കാര്യങ്ങളും ശ്രദ്ധിക്കണം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • ഉറങ്ങാൻ പോകുന്നതിന് മുൻപ് കെെകാലുകള്‍ കഴുകിയ ശേഷം വേണം ഒരു രൂപ നാണയം എടുത്ത് തലയിണയുടെ അടിയില്‍ വയ്ക്കാൻ.
  • ആ ഒരു രൂപ നാണയം പിറ്റേന്ന് രാവിലെ വരെ തലയിണയുടെ അടിയില്‍ നിന്ന് എടുക്കാൻ പാടില്ല.
  • വീണ്ടും അടുത്ത ദിവസം നിങ്ങള്‍ ഉറങ്ങുന്നതിന് മുൻപ് ആ നാണയം എടുത്ത് വെള്ളത്തില്‍ കഴുകിയ ശേഷം തലയിണയുടെ അടിയില്‍ വയ്ക്കുക.

ഇത്തരത്തില്‍ ഒരു രൂപ നാണയം മൂന്ന് ദിവസമെങ്കിലും തലയിണയുടെ അടിയില്‍ സൂക്ഷിക്കണം. എന്നാല്‍ ഭാഗ്യവും സമ്ബത്തും തേടിയെത്തുമെന്നാണ് വിശ്വാസം. ഒരു രൂപ നാണയം മാത്രമല്ല ഇത്തരത്തില്‍ ചന്ദനത്തടിയോ ഇരുമ്ബിന്റെ ആണികളോ സൂക്ഷിക്കുന്നതും നല്ലതാണെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. സമ്ബത്ത് കൂട്ടാൻ ഇത് സഹായിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക