പൊലീസിനെ ‘പോടാ പുല്ലേ പൊലീസേ’ എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തില്‍ വിശദീകരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമർശനം കടുത്തതോടെയാണ് വീണ്ടും വിശദീകരണവുമായി അവർ രംഗത്തെത്തിയത്.

സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പലപ്പോഴും പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ടെന്നാണ് ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചത്. ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്ത പല പൊലീസുകാരെയും സർവീസില്‍ നിന്ന് സസ്പെൻഡുചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു രാഷ്ട്രീയ, പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ ഇങ്ങനെ തെറ്റുകള്‍ ചെയ്തുകൂട്ടുന്ന ഒരുത്തനെ പോടാ എന്നുവിളിച്ചതില്‍ ഇവരൊക്കെ തെറ്റുകാണുന്നത് എന്നും ശ്രീലേഖ ചോദിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ പോലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്?

എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയില്‍ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക