ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോസർജറി വിഭാഗത്തിൽ അത്യാധുനിക ന്യൂറോ ആൻഡ് സ്‌പൈൻ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ. പി. ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ് നിർവഹിച്ചു. രാജ്യത്തെ ഏറ്റവും നൂതനമായ ന്യൂറോ സർജറി ചികിത്സാ രീതികൾ ന്യൂറോ ആൻഡ് സ്‌പൈൻ ചികിത്സാ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായ ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗവുമായി കൈകോർത്ത് നടത്തേണ്ടുന്ന പദ്ധതികളെ കുറിച്ച് ഡോ. കെ. എം. സി ഹോസ്പിറ്റലിലെ ഒങ്കോളജി സെന്ററിന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. എം. വി. പിള്ള മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ആശുപത്രി മെഡിക്കൽ സൂപ്രണ്ടും കാർഡിയോതൊറാസിക് വസ്ക്യൂലർ സർജനുമായ ഡോ. ഗീവർഗീസ് കെ. മാത്യൂ, ന്യൂറോസർജൻമാരായ ഡോ. വിഷ്ണു പി. എസ്, ഡോ. ശ്രീനാഥ് പി. ആർ, ന്യൂറോ അനസ്തേഷ്യ കൺസൾട്ടന്റ് ഡോ. മെൽവിൻ കെ. നൈനാൻ എന്നിവർ പ്രസംഗിച്ചു.




