കേന്ദ്ര സർക്കാർ ആശ വർക്കർമാരുടെ വേതനത്തില്‍ ഇൻസെന്റീവായി അനുവദിച്ച 1500 രൂപയുടെ വർധന പിൻവലിച്ച നടപടിയില്‍ ആശ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രതിഷേധിച്ചു.വിരമിക്കല്‍ ആനുകൂല്യം 50000 രൂപയാക്കിയതും പിൻവലിച്ചതിലൂടെ രാജ്യത്തെ പത്തുലക്ഷത്തോളം വരുന്ന ആശമാരെ കേന്ദ്ര സർക്കാർ കബളിപ്പിച്ചിരിക്കുകയാണെന്നും ഫെഡറേഷൻ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ആശമാരുടെ വേതനം 900 രൂപയും ഇൻസെന്റീവ് 3000 രൂപയുമാക്കി നല്‍കിയത് എല്‍ഡിഎഫ് സർക്കാരാണ്. 8300 രൂപയുടെ വർധനയാണ് കഴിഞ്ഞ രണ്ട് ടേമുകളായി കേരളം ഭരിച്ച എല്‍ഡിഎഫ് സർക്കാരുകളില്‍ നിന്ന് ആശമാർക്കുണ്ടായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്താൻ ആശമാർ യോജിച്ചു പോരാടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് എം.ബി. പ്രഭാവതി, ജില്ലാ പ്രസിഡന്റ് ബിന്ദു സാം, സെക്രട്ടറി ബിന്ദു എന്നിവർ പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






