ഓള്‍ഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയില്‍ വെടിവയ്‌പ്പ് . ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം .അക്രമി മുഹമ്മദ് ബെയ്‌ലർ ജല്ലോയെ പിന്നീട് വിദ്യാർത്ഥികള്‍ മർദ്ദിച്ച് കൊലപ്പെടുത്തി. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിർജീനിയയിലെ നോർഫോക്കിലുള്ള സർവകലാശാലയില്‍ ആർമി ആർഒടിസി (റിസർവ് ഓഫീസേഴ്‌സ് ട്രെയിനിംഗ് കോർപ്‌സ്) ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.മുഹമ്മദ് ക്ലാസ് മുറിയില്‍ കയറി “അല്ലാഹു അക്ബർ” എന്ന് വിളിച്ചുകൊണ്ട് വെടിവയ്‌ക്കാൻ തുടങ്ങി. ക്ലാസിലുണ്ടായിരുന്ന ആർഒടിസി വിദ്യാർത്ഥികള്‍ ഉടൻ തന്നെ ധൈര്യം പ്രകടിപ്പിക്കുകയും അക്രമിയെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്തു . വെടിവയ്‌പ്പില്‍ സർവകലാശാലം പ്രൊഫസറാണ് കൊല്ലപ്പെട്ടത് . മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പോലീസും എഫ്‌ബിഐയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ആക്രമണം നടത്തിയ മുഹമ്മദ് ബെയ്‌ലർ ജല്ലോ 2009 മുതല്‍ 2015 വരെ വിർജീനിയ നാഷണല്‍ ഗാർഡില്‍ സേവനമനുഷ്ഠിച്ചയാളാണ് . 2016 ല്‍, ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) ഭൗതിക സഹായം നല്‍കാൻ ശ്രമിച്ചതിന് ഇയാള്‍ പിടിയിലായിരുന്നു . ഐഎസ് അനുബന്ധ സംഘടനയുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു, 2009 ല്‍ അമേരിക്കയിലെ ഫോർട്ട് ഹൂഡില്‍ നടന്ന ആക്രമണത്തിന് സമാനമായ ഒരു ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു മുഹമ്മദ് . 2017 ല്‍, 11 വർഷം തടവ് ശിക്ഷ ലഭിച്ചെങ്കിലും 2024 ല്‍ മോചിതനായി.





