സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ വെറുതെ വിട്ടത്. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂർ സ്വദേശിയായ വിൻസന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ കേസിലാണ് കോടതി വിധി.

ടീം സോളാർ കമ്ബനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ് അനുവദിക്കാമെന്നുപറഞ്ഞ് പരാതിക്കാരനില്‍ നിന്ന് പന്ത്രണ്ട് ലക്ഷം കൈവശപ്പെടുത്തിയതിനു ശേഷം ഡീലർഷിപ് അനുവദിക്കാതെയും പണം തിരിച്ചുകൊടുക്കാതെയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകള്‍ നല്‍കി വിശ്വാസവഞ്ചന ചെയ്തെന്നായിരുന്നു കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014ല്‍ ചാർജ് ചെയ്ത കേസില്‍ പരാതിക്കാരൻ ഭാഗം 32 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. കേസില്‍ 10 വർഷത്തിനു ശേഷമാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. കെ.കെ. ലക്ഷ്മിഭായ്, അഡ്വ. എം. മഹേഷ്, അഡ്വ. അലക്സ് ജോസഫ്, അഡ്വ. നിഷ കെ. പീറ്റർ എന്നിവർ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക