ഇലക്‌ട്രിക് സ്കൂട്ടർ വിപണിയില്‍ വമ്പൻ പ്രഖ്യാപനവുമായി ഇറ്റാലിയൻ ബ്രാൻഡായ വെലോസിഫെറോ (VLF). തങ്ങളുടെ പ്രീമിയം മോഡലായ ‘ടെന്നീസിൻ്റെ’ (Tennis) വിലയില്‍ ഒറ്റയടിക്ക് 30,000 രൂപയുടെ കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്.ഇതോടെ 1,29,999 രൂപയുണ്ടായിരുന്ന സ്കൂട്ടർ ഇനി മുതല്‍ 99,999 രൂപയ്ക്ക് (എക്സ്ഷോറൂം) സ്വന്തമാക്കാം.

യൂത്തിനിടയില്‍ തരംഗമായ സ്പോർട്ടി ലുക്കും മികച്ച പെർഫോമൻസും കൈമുതലായുള്ള ഈ ഇറ്റാലിയൻ ഇലക്‌ട്രിക് സ്കൂട്ടർ വില കുറഞ്ഞതോടെ വിപണിയിലെ വമ്പൻമാരായ ഒല, ഏഥർ തുടങ്ങിയവയ്ക്ക് കടുത്ത വെല്ലുവിളിയാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റേഞ്ച്: ഒറ്റ ചാർജില്‍ 150 കിലോമീറ്റർ വരെ സഞ്ചരിക്കാം.

ബാറ്ററി: 2.6 kWh ശേഷിയുള്ള റിമൂവബിള്‍ LMFP ബാറ്ററി (വീടിനുള്ളിലിരുന്ന് ചാർജ് ചെയ്യാം).

ചാർജിംഗ്: വെറും 3 മണിക്കൂറിനുള്ളില്‍ ബാറ്ററി ഫുള്‍ ചാർജാകും.

വേഗത: മണിക്കൂറില്‍ പരമാവധി 65 കിലോമീറ്റർ.

ഭാരം: കേവലം 88 കിലോ (പെട്രോള്‍ സ്കൂട്ടറുകളേക്കാള്‍ ഭാരം കുറവ്).

നഗരങ്ങളിലെ മോശം റോഡുകളിലും മികച്ച യാത്രാസുഖം ഉറപ്പാക്കാൻ പ്രോഗ്രസീവ് കാൻ്റിലിവർ സസ്പെൻഷനോടുകൂടിയ ഹൈഡ്രോളിക് മോണോഷോക്ക് പിന്നിലും, ടെലിസ്കോപ്പിക് ഫോർക്കുകള്‍ മുൻവശത്തും കമ്പനി നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി മുൻ-പിൻ ചക്രങ്ങളില്‍ ഡിസ്ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്.

മറ്റ് ഫീച്ചറുകള്‍

5 ഇഞ്ച് ഡിജിറ്റല്‍ TFT ഡിസ്പ്ലേ.

ഇക്കോ, കംഫർട്ട്, സ്പോർട്ട് തുടങ്ങിയ മൂന്ന് റൈഡിംഗ് മോഡുകള്‍.

സ്റ്റൈലിഷ് എല്‍ഇഡി ലൈറ്റിംഗ് യൂണിറ്റുകള്‍.

12 ഇഞ്ച് അലോയ് വീലുകള്‍.

KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് VLF ഇന്ത്യയില്‍ പ്രവർത്തിക്കുന്നത്. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ 15 ഡീലർഷിപ്പുകളാണ് കമ്പനിയ്ക്ക് ഉള്ളത്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഇത് 50 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്ലാൻ്റില്‍ വെച്ചാണ് ഈ സ്കൂട്ടറുകള്‍ നിർമിക്കുന്നത്. അപ്രീലിയയ്ക്ക് ശേഷം ഇന്ത്യയില്‍ പ്രാദേശികമായി വാഹനം നിർമിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ ബ്രാൻഡാണ് വെലോസിഫെറോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക