രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫിന് മോഹഭംഗം.നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കക്ഷിനില അനുസരിച്ച്‌ ഇടതുപക്ഷത്തിനായിരുന്നു പഞ്ചായത്തില്‍ മുന്‍തൂക്കം. ഒമ്ബത് അംഗങ്ങളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫിന് എട്ട് അംഗങ്ങളുമായിരുന്നു. വോട്ടെടുപ്പ് നടന്നതോടെ ഒമ്ബത് വോട്ടുകള്‍ ലഭിക്കേണ്ടിയിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കേശവന് എട്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫിലെ ഒമ്ബതാം വാര്‍ഡ് മെമ്ബറുടെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. ഇരുമുന്നണികള്‍ക്കും എട്ട് വീതം വോട്ടുകള്‍ ലഭിക്കുകയും മത്സരം തുല്യനിലയിലാവുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ടുനില തുല്യമായതിനെത്തുടര്‍ന്ന് വിജയിയെ കണ്ടെത്താനായി അധികൃതര്‍ നറുക്കെടുപ്പ് നടത്തി. ഇവിടെ ഭാഗ്യം യുഡിഎഫിനെ തുണയ്ക്കുകയായിരുന്നു. നറുക്കെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സി വി സുധ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. മൂപ്പൈനാട് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫിന് ഇനിയും കാത്തിക്കാനാണ് യോഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക