കൂത്തുപറമ്ബ് നീർവേലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നീർവേലി സ്വദേശി കിഷൻ സുനില്‍ (23), മുത്തശ്ശി റെജി വി.കെ, റെജിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മൂവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഷൻ സുനില്‍ നേരത്തെ ഒരു പോക്സോ കേസില്‍ പ്രതിയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതിലുള്ള മാനസിക വിഷമത്താല്‍ മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവസ്ഥലത്ത് എത്തിയ പൊലിസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തില്‍ കൂത്തുപറമ്ബ് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക