കേരള വാട്ട‍ർ അതോറിറ്റി ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതല്‍ 31 വരെ അപേക്ഷകള്‍ സമ‍‍ർപ്പിക്കാം.പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ല്‍ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നല്‍കണം.

ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന്‌ മുൻപ് https://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നല്‍കാം. ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും. വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം വാടകവീടുകളില്‍ താമസിക്കുന്നവ‍‍ർക്കും ഈ വർഷം മുതല്‍ ബിപിഎല്‍ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വാട്ട‍ർ അതോറിറ്റി സെക്ഷൻ ഒാഫിസ് സന്ദർശിക്കുകയോ ടോള്‍ഫ്രീ നമ്ബരായ1916-ല്‍ വിളിക്കുകയോ ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക