രാജ്യാന്തര മോഷ്ടാവ് കൊച്ചിയില്‍ പിടിയിലായി. ഉത്തര്‍പ്രദേശില്‍ ബാങ്ക് കൊള്ളയിലൂടെ 85 ലക്ഷം രൂപ കവര്‍ന്ന റിസാകത്ത് ആണ് പിടിയിലായത്.ലോഡ്ജില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്.
ഈ മാസം 15 നാണ് ഇയാള്‍ ലക്നൗ ഹൈവേയില്‍ വച്ച് ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ മറ്റ് അഞ്ചുപേരോടൊപ്പം ചേര്‍ന്ന് കൊള്ളയടിച്ചത്. കവര്‍ച്ചയ്‌ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നു. പിന്നീട് ഉത്തര്‍പ്രദേശ് പൊലീസ് ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
എറണാകുളത്തെ ലോഡ്ജില്‍ നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളാണ് കൊള്ളയ്‌ക്ക് നേത്യത്വം നല്കിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





