റിലീസ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ദൃശ്യം 3-ല്‍ നിന്ന് പിന്മാറി അക്ഷയ് ഖന്ന. പ്രതിഫലത്തില്‍ തർക്കമുണ്ടായതിനെത്തുടർന്നാണ് താരം സിനിമ ഉപേക്ഷിച്ചത്.തിങ്കളാഴ്ചയാണ് ചിത്രത്തിലെ നായകനും ബോളിവുഡ് സൂപ്പർസ്റ്റാറുമായ അജയ് ദേവഗണ്‍ ദൃശ്യം 3- 2026 ഒക്ടോബർ രണ്ടിന് ലോകമെമ്ബാടും തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

2022 ല്‍ റിലീസ് ചെയ്ത ദൃശ്യം 2 – എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ഖന്ന ദൃശ്യം ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയില്‍ പ്രവേശിച്ചത് . ചിത്രത്തില്‍, തന്‍റെ മുൻഗാമിയായ മീര ദേശ്മുഖിന്‍റെ (തബു) അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഐജി തരുണ്‍ അഹ്ലാവത്തിന്‍റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഛാവ , ധുരന്തർ എന്നീ ചിത്രങ്ങളുടെ വിജയത്തോടെ അക്ഷയ് ഖന്നയ്ക്ക് 2025 മികച്ച വർഷമാണ്. ഛാവയില്‍ മുഗള്‍ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്‍റെ വേഷമാണ് താരം ചെയ്തത്. ചിത്രത്തില്‍ ഛത്രപതി സംഭാജി മഹാരാജിന്‍റെയും വേഷം ചെയ്തത് വിക്കി കൗശല്‍ ആയിരുന്നു. ധുരന്ധറിലും മികച്ച കഥപാത്രമാണ് അക്ഷയ് ഖന്നയ്ക്കു ലഭിച്ചത്. ലിയാരി ഗുണ്ടാസംഘത്തിലെ അംഗമായ റഹ്മാൻ ദകൈത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ധുരന്ധറിലെ നൃത്തത്തിന് അക്ഷയ് ഖന്ന പ്രത്യേക പ്രശംസയും ജനപ്രീതിയും നേടി.

2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രങ്ങളാണ് ധുരന്ധറും ഛാവയും. ധുരന്ധർ റെക്കോർഡുകളുമായി തിയറ്ററില്‍ പ്രദർശനം തുടരുകയാണ്. അക്ഷയ് ഖന്ന അടുത്തതായി അഭിനയിക്കുന്നത് മഹാകാളി എന്ന തെലുങ്ക് ചിത്രത്തിലാണ്. അസുരഗുരു ശുക്രാചാര്യയുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ഹനുമാൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ പ്രശാന്ത് വർമ തിരക്കഥയെഴുതി പൂജ അപർണ കൊല്ലുരു സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണിത്. 2026ല്‍ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് അക്ഷയ് ഖന്ന ഡേറ്റ് നല്‍കിയതയായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക