ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ വൻ പദ്ധതികളുമായി ടാറ്റ മോട്ടോഴ്‌സ്.‘അവിന്യ’ എന്ന സബ് ബ്രാൻഡിലൂടെ പ്രീമിയം ഇലക്‌ട്രിക് വാഹന വിഭാഗത്തിലേക്ക് കടക്കാനാണ് കമ്ബനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും വർഷങ്ങളില്‍ അഞ്ച് പുതിയ ഇലക്‌ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര അറിയിച്ചു.

18,000 കോടിയുടെ മെഗാ നിക്ഷേപം ഇലക്‌ട്രിക് വാഹനങ്ങളുടെ ഉത്പാദനം, പുതിയ പ്ലാറ്റ്‌ഫോമുകള്‍, ചാർജിംഗ് ശൃംഖല ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിനായി 2025 മുതല്‍ 2030 വരെയുള്ള കാലയളവില്‍ 16,000 കോടി മുതല്‍ 18,000 കോടി രൂപ വരെ നിക്ഷേപിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. നിലവില്‍ ഇവി വിപണിയിലുള്ള 40-45 ശതമാനം വിഹിതം 50 ശതമാനമായി ഉയർത്തുകയാണ് ടാറ്റയുടെ ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ മോഡലുകള്‍ വരുന്നു 2026 അവസാനത്തോടെ അവിന്യ ബ്രാൻഡ് വിപണിയിലെത്തും. ഇതിന് മുന്നോടിയായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ ഇവി, പഞ്ച് ഇവി എന്നിവ കമ്ബനി പുറത്തിറക്കും. നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി, കർവ്വ് ഇവി തുടങ്ങിയ മോഡലുകളിലൂടെ ഇതിനോടകം തന്നെ 2.5 ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ച്‌ ടാറ്റ ഇവി രംഗത്ത് ഒന്നാമതായി തുടരുകയാണ്. ലോകോത്തര നിലവാരത്തിലുള്ള ഡിസൈനും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാകും അവിന്യ നിരയിലെ വാഹനങ്ങള്‍ എത്തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക