മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യുവതിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും പൊലീസ് തുടർനടപടികള്‍ സ്വീകരിക്കുക.അതേസമയം, യുവതിയുടെ മരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയത് കീ ഹോള്‍ ശസ്ത്രക്രിയയ്ക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശസ്ത്രക്രിയ തുടങ്ങിയപ്പോള്‍ രക്തക്കുഴലില്‍ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പണ്‍ സർജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചതെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക