കോളുകള്‍, മെസ്സേജുകള്‍ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈല്‍ നമ്ബറുകള്‍ നിരോധിക്കുകയും വ്യാജ എസ്‌എംഎസുകളും കോളുകളും തുടർച്ചയായി അയച്ച ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്ബട്ടികയില്‍പ്പെടുത്തുകയും ചെയ്‌തു.

ആദ്യമായാണ് ഇത്രയും നമ്ബർ ഒരുമിച്ച്‌ നിരോധിക്കുന്നത്മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സ്പാം കോളുകളും സന്ദേശങ്ങളും ലഭിക്കുകയാണെങ്കില്‍ അവ ബ്ലോക്ക് ചെയ്യുക മാത്രമല്ല മറിച്ച്‌ അവ റിപ്പോർട്ട് ചെയ്യുകയും വേണമെന്ന് ട്രായ് നിർദ്ദേശിച്ചു. ഇതിനായി ട്രായ് ഡി.എൻ.ഡി. (TRAI DND) ആപ്പ് ഉപയോഗിക്കാനായും ട്രായ് അഭ്യർത്ഥിച്ചു . സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന ട്രായിയുടെ ആപ്പാണിത്. ഈ ആപ്പ് ഉപയോഗിച്ച ആളുകള്‍ റിപ്പോർട്ട് ചെയ്ത നമ്ബറുകളാണ് ട്രായ് നിരോധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്പാമില്‍ നിന്ന് രക്ഷനേടാൻ ഉപയോക്താക്കള്‍ക്കായി ട്രായ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍

  • ഉപയോക്താക്കള്‍ ഫോണില്‍ ട്രായ് ഡി.എൻ.ഡി ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുക.
  • സ്പാം സന്ദേശങ്ങളോ കോളുകളോ ലഭിക്കുകയാണെങ്കില്‍ അവ ആപ്പ് വഴി റിപ്പോർട്ട് ചെയ്യുക.
  • ഫോണ്‍ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ വ്യക്തിഗതമോ ബാങ്കിംഗ് സംബന്ധമായതോ ആയ വിവരങ്ങള്‍ പങ്കുവെക്കരുത്.
  • ഏതെങ്കിലും കോളുകളിലോ സന്ദേശങ്ങളിലോ സംശയം തോന്നുന്നുണ്ടെങ്കില്‍ ഉടൻ തന്നെ കോള്‍ വിച്ഛേദിക്കുക.
  • സൈബർ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദേശീയ സൈബർ ക്രൈം ഹെല്‍പ്പ് ലൈൻ ആയ 1930-ല്‍ റിപ്പോർട്ട് ചെയ്യുക.
  • ഇതിനായി സർക്കാർ പോർട്ടലും (www.cybercrime.gov.in) ഉപയോഗിക്കാവുന്നതാണ്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക