ഹഹദ്ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ പാട്ടാണ് ‘ഇല്ലുമിനാറ്റി’. ഭാഷാഭേദമന്യേ പ്രേക്ഷകർ കൊണ്ടാടിയ പാട്ട് കൂടിയായിരുന്നു ‘ഇല്ലുമിനാറ്റി’.സോഷ്യല്‍ മീഡിയയിലെല്ലാം ഈ പാട്ട് ട്രെൻഡ് ആയിരുന്നു. ഇപ്പോഴിതാ സംഗീതപരിപാടിയില്‍ ‘ഇല്ലുമിനാറ്റി’ പാടിയ ഗായികയും നടിയുമായ ആന്‍ഡ്രിയ ജെറേമിയക്ക് സാമൂഹികമാധ്യമങ്ങളില്‍ പൊങ്കാല.
ചെന്നൈ നന്ദമ്ബാക്കം ട്രേഡ് സെന്ററില്‍ വ്യാഴാഴ്ച നടന്ന പരിപാടിയില്‍ താരം പാടിയ പാട്ടാണ് സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് ‘ഇര’യാവുന്നത്. യഥാര്‍ഥ ‘ഇല്ലുമിനാറ്റി’ ഇംപ്രവൈസ് ചെയ്ത് പാടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. തമിഴ്‌നാട്ടിലെ വാഹന ഡീലര്‍മാരായ ലെന്‍സണ്‍ ടൊയോട്ട ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഡ്രം താവോ എന്ന സംഗീത ഗ്രൂപ്പിന്റെ പ്രകടനവും ഇവിടെ അരങ്ങേറിയിരുന്നു. ആന്‍ഡ്രിയയുടെ പ്രകടനത്തിനിടെയാണ് ‘ഇല്ലുമിനാറ്റി’ പാടിയത്. പാട്ടിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.






