കോളിളക്കം സൃഷ്ടിച്ച രണ്ടു കൊലക്കേസുകളിലെ പ്രതികള്‍ക്ക് സ്ഥാനാർഥിത്വം നല്‍കി സിപിഎം. ഫസല്‍ വധകേസിലെ പ്രതി കാരായി ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂർ വധക്കേസ് പ്രതി പി പി സുരേശനും ആണ് സിപിഎം സ്ഥാനാർഥിത്വം നല്‍കിയത്.കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയില്‍ സ്ഥാനാർത്ഥിയാണ്.

16 -ാം വാർഡില്‍ ആണ് ചന്ദ്രശേഖരൻ മത്സരിക്കുക.ഇയാള്‍ 2015 ല്‍ തലശ്ശേരി നഗരസഭ ചെയർമാനായിരുന്ന ഘട്ടത്തിലാണ് ഫസല്‍ കേസില്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് വിധി വരുന്നത്.അരിയില്‍ ഷുക്കൂർ വധക്കേസ് പ്രതി പി പി സുരേശനാണ് സിപിഎം സ്ഥാനാർഥിത്വം നേടിയ മറ്റൊരു കൊലക്കേസ് പ്രതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂർ പട്ടുവം പഞ്ചായത്ത് പതിനാലാം വാർഡിലാണ് പി പി സുരേശൻ മത്സരിക്കുന്നത് . ഷുക്കൂർ വധകേസിലെ ഇരുപത്തിയെട്ടാം പ്രതിയാണ് സുരേശൻ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക