കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്.കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം.

വീടിന്റെ പോർച്ചില്‍ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. ഈ സമയം അന്നമ്മ ഗേറ്റ് തുറക്കുകയായിരുന്നു. പിന്നാലെ ഷിജിനും കാറില്‍ നിന്നും ഇറങ്ങി വരികയായിരുന്നു. എന്നാല്‍ ,ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാല്‍ വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തില്‍ കയറി ഇറങ്ങി. കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത് . പാമ്ബാടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അന്നമ്മയുടെ സംസ്കാരം പിന്നീട് നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവം നാടിന് തീരാ ദുഃഖം സമ്മാനിച്ചിരിക്കുകയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ വാഹനം പാർക്ക് ചെയ്യുമ്ബോള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. വാഹനങ്ങളില്‍ ഹാൻഡ് ബ്രേക്ക് കൃത്യമായി ഇടുക, ഗിയർ ഇടുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ അപകടം ഓർമ്മിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക