കാഞ്ഞിരംകുളത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തത് നൂറുകണക്കിന് കോഴികള്‍. കഴിവൂരിലെ ഐശ്വര്യ പൗള്‍ട്രി ഫാമിലാണ് സംഭവം. ഫാമുടമകളായ രാജു-സുനിതകുമാരി ദമ്ബതികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ദീപാവലി വിപണി ലക്ഷ്യമിട്ട് വളർത്തിയിരുന്ന ആയിരത്തിലധികം കോഴികളാണ് ആക്രമണത്തില്‍ നശിച്ചത്.
തമിഴ്നാട്ടില്‍ നിന്നെത്തിച്ച കോഴികളെയാണ് ഫാമില്‍ പാർപ്പിച്ചിരുന്നത്. ഏകദേശം 3.5 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫാമുടമകള്‍ വെളിപ്പെടുത്തി. തെരുവുനായ്ക്കളുടെ കൂട്ടം ഷെഡ് തകർത്ത് ഫാമില്‍ അതിക്രമിച്ചു കയറി കോഴികളെ കൂട്ടത്തോടെ കടിച്ചുകീഴടക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത കോഴികളെ സുരക്ഷിതമായി മറവുചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായി.വരുന്ന ദീപാവലി വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ആയിരത്തിലധികം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്.









