യൂട്യൂബ് ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകള്‍ ഏതൊക്കെയാണെന്ന് അറിയണ്ടേ? ലൂയിസ് ഫോണ്‍സിയുടെ ‘ഡെസ്പാസിറ്റോ’, വിസ് ഖലീഫയുടെ ‘സീ യൂ എഗെയ്ൻ’, എഡ് ഷീരന്റെ ‘ഷേപ്പ് ഓഫ് യൂ’ എന്നിവയെല്ലാം ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ ‘ബേബി ഷാർക്ക് ഡാൻസ്’ ആണ്.
16.21 ബില്യണ്‍ കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 2016 ജൂണില്‍ അപ്‌ലോഡ് ചെയ്ത ഈ ഗാനം 9 വർഷത്തിന് ശേഷവും യൂട്യൂബില്‍ തരംഗമായി തുടരുന്നു.യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകളുടെ പട്ടികയില്‍ ഇടം നേടിയ മറ്റു വീഡിയോകള്‍ ഇവയാണ്.
- ബേബി ഷാർക്ക് ഡാൻസ് (പിങ്ക്ഫോങ്) – 16.21 ബില്യണ്‍ കാഴ്ചകള്‍
- ഡെസ്പാസിറ്റോ (ലൂയിസ് ഫോണ്‍സി) – 8.80 ബില്യണ്‍ കാഴ്ചകള്‍
- വീല്‍സ് ഓണ്‍ ദി ബസ് (കൊക്കോമെലണ്‍) – 7.92 ബില്യണ്‍ കാഴ്ചകള്‍
- ബാത്ത് സോങ്ങ് (കൊക്കോമെലോണ്‍) – 7.22 ബില്യണ്‍ കാഴ്ചകള്‍
- ജോണി ജോണി യെസ് പാപ്പ (ലൂലൂ കിഡ്‌സ്) – 7.10 ബില്യണ്‍ കാഴ്ചകള്‍
- സീ യൂ എഗെയ്ൻ (വിസ് ഖലീഫ) – 6.78 ബില്യണ്‍ കാഴ്ചകള്‍
- ഫോണിക്സ് സോങ്ങ് (ചുചു ടിവി) – 6.68 ബില്യണ്‍ കാഴ്ചകള്‍
- ഷേപ്പ് ഓഫ് യൂ (എഡ് ഷീരൻ) – 6.55 ബില്യണ്‍ കാഴ്ചകള്‍
- ഗന്നം സ്റ്റൈല്‍ (സൈ) – 5.69 ബില്യണ്‍ കാഴ്ചകള്‍
- അപ്‌ടൗണ്‍ ഫങ്ക് (മാർക്ക് റോണ്‍സണ്‍) – 5.65 ബില്യണ്‍ കാഴ്ചകള്‍
ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലിസ്റ്റ് വ്യക്തമാക്കുന്നു. കുട്ടികളുടെ പാട്ടുകളാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ നാലിലും ഉള്ളത്. ഇത് യൂട്യൂബില്‍ കുട്ടികളുടെ ഉള്ളടക്കങ്ങള്‍ക്കുള്ള സ്വീകാര്യത എത്രത്തോളമെന്ന് കാണിക്കുന്നു.













