പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ഇന്ന്. ജന്മദിന ദിനാഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ ധാറില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ’ കാമ്ബെയ്‌ൻ, സിക്കിള്‍ സെല്‍ കാർഡുകളുടെ വിതരണം, സ്വദേശി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം എന്നിവ ഉള്‍പ്പെടെയുള്ള നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷ. ജന്മദിന ദിനത്തില്‍ തന്നെ പൊതുപരിപാടികളിലൂടെ ജനങ്ങളുമായി ബന്ധപ്പെടുകയാണ് പ്രധാനമന്ത്രിയുടെ രീതി.

മോദിയുടെ ജീവിതത്തിലെ ഒരു ബാല്യകാല സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമിച്ച ‘ചലോ ജീത്തേ ഹേ’ എന്ന ചിത്രം രാജ്യത്തുടനീളമുള്ള ‘സൈലന്റ് ഹീറോസിനായി’ ലക്ഷക്കണക്കിന് സ്കൂളുകളിലും നിരവധി സിനിമാ ഹാളുകളിലും പ്രദർശിപ്പിക്കും. ചലച്ചിത്ര പ്രദർശനത്തിന് പുറമേ, ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാംപുകള്‍, ശുചീകരണ പ്രവർത്തനങ്ങള്‍, പൊതു ചർച്ചകള്‍ എന്നിവ ഉള്‍പ്പെടുത്തി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘സേവ പഖ്‌വാഡ’യും മധ്യപ്രദേശ് സർക്കാർ സംഘടിപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തില്‍ ഡല്‍ഹി സർക്കാർ വിവിധ വികസന പദ്ധതികള്‍ക്കും ക്ഷേമ സംരംഭങ്ങള്‍ക്കും മോദിയുടെ ജന്മദിനത്തില്‍ തുടക്കം കുറിക്കും. സെപ്റ്റംബർ 19 മുതല്‍ ഒക്ടോബർ രണ്ട് വരെ നടക്കുന്ന 15 ദിവസത്തെ ‘സേവ പഖ്‌വാഡ’യില്‍ ഡല്‍ഹിയിലെ ബിജെപി സർക്കാർ 75 വികസന പദ്ധതികള്‍ക്കും ക്ഷേമ സംരംഭങ്ങള്‍ക്കുമാണ് തുടക്കം കുറിക്കുക.മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച്‌ 15 ദിവസം നീണ്ടുനില്‍ക്കുന്ന ‘സേവ പഖ്‌വാഡ’യില്‍ രാജ്യ തലസ്ഥാനത്ത് നിരവധി മെഡിക്കല്‍, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും നടക്കും.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ നേരിട്ട് ടെലിഫോണിലൂടെ വിളിച്ച്‌ 75-ാം ജന്മദിനാശംസകള്‍ നേർന്നു. ആശംസ സ്വീകരിച്ച മോദി സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രംപിന് നന്ദി രേഖപ്പെടുത്തി. ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തെ ഉയർന്ന നിലയിലേക്ക് എത്തിക്കാൻ ട്രംപിനെ പോലെ തന്നെ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ഉക്രെയ്‌നിലെ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ ട്രംപ് നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും മോദി വ്യക്തമാക്കി.

ജന്മദിനാശംസകള്‍ കൈമാറുന്നതിനോടൊപ്പം തന്നെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാര കരാറിനെയും മറ്റ് തർക്കങ്ങളെയും കുറിച്ച്‌ ധാരണയിലെത്താനായതും സംഭാഷണത്തിന്റെ പ്രത്യേകതയായി. ജൂണ്‍ 16നു ശേഷം ആദ്യമായാണ് രണ്ടു നേതാക്കളും നേരിട്ട് ആശയവിനിമയം നടത്തുന്നത്. ‘ഓപ്പറേഷൻ സിന്ദൂർ’ അടക്കം ബന്ധത്തില്‍ ഇടിവുണ്ടാക്കിയ വിഷയങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ടു പോകാൻ ട്രംപ്-മോദി ചർച്ച വഴിയൊരുക്കും. ദില്ലിയില്‍ യുഎസ് വാണിജ്യ പ്രതിനിധിയുമായി നടന്ന ചർച്ചകള്‍ക്ക് ശേഷമായിരുന്നു ട്രംപിന്റെ ഫോണ്‍ വിളി, അത് ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതുവഴികള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍ർണ രൂപം:‘Thank you, my friend, President Trump, for your phone call and warm greetings on my 75th birthday. Like you, I am also fully committed to taking the India-US Comprehensive and Global Partnership to new heights. We support your initiatives towards a peaceful resolution of the Ukraine conflict.’- Narendra Modi

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക