രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ, കിയ തുടങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 22 മുതല്‍ പുതിയ വിലക്കുറവ് പ്രാബല്യത്തില്‍ വരും.

പുതിയ ജിഎസ്ടി നിരക്കുകള്‍ ഇങ്ങനെയാണ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • 1200cc വരെ എഞ്ചിൻ ശേഷിയും 4000 mm വരെ നീളവുമുള്ള പെട്രോള്‍, സിഎൻജി, എല്‍പിജി കാറുകള്‍ക്ക് ഇനി മുതല്‍ 18% ജിഎസ്ടി ആയിരിക്കും. നേരത്തെ ഇത് 28% ആയിരുന്നു.
  • 1500cc വരെ എഞ്ചിൻ ശേഷിയും 4000 mm വരെ നീളവുമുള്ള ഡീസല്‍ കാറുകള്‍ക്കും 18% എന്ന കുറഞ്ഞ ജിഎസ്ടി നിരക്ക് ബാധകമാകും.
  • 1200cc-ക്ക് മുകളില്‍ (പെട്രോള്‍/സിഎൻജി/എല്‍പിജി) അല്ലെങ്കില്‍ 1500cc-ക്ക് മുകളില്‍ (ഡീസല്‍) എഞ്ചിൻ ശേഷിയുള്ളതോ, 4000 mm-ല്‍ കൂടുതല്‍ നീളമുള്ളതോ ആയ വലിയ കാറുകള്‍ക്ക് ഇനി 40% ജിഎസ്ടി നല്‍കണം. നേരത്തെ ഇത് ഏകദേശം 50% (28% ജിഎസ്ടിയും 17% മുതല്‍ 22% വരെ കോമ്ബൻസേഷൻ സെസ്സും ഉള്‍പ്പെടെ) ആയിരുന്നു.

വിവിധ കമ്ബനികള്‍ പ്രഖ്യാപിച്ച വിലക്കുറവ് പരിശോധിക്കാം:

മഹീന്ദ്ര & മഹീന്ദ്ര

  • XUV3XO (ഡീസല്‍): ₹1.56 ലക്ഷം കുറവ് (ഏറ്റവും ഉയർന്നത്)
  • സ്കോർപിയോ-N: ₹1.45 ലക്ഷം കുറവ്
  • XUV700: ₹1.43 ലക്ഷം കുറവ്
  • ബൊലേറോ/നിയോ: ₹1.27 ലക്ഷം കുറവ്
  • XUV3XO (പെട്രോള്‍): ₹1.40 ലക്ഷം കുറവ്
  • ഥാർ 2WD (ഡീസല്‍): ₹1.35 ലക്ഷം കുറവ്ഥാ
  • ഥാർ 4WD (ഡീസല്‍): ₹1.01 ലക്ഷം കുറവ്സ്കോ
  • സ്കൊർപിയോ ക്ലാസിക്: ₹1.01 ലക്ഷം കുറവ്
  • ഥാർ റോക്സ്: ₹1.33 ലക്ഷം കുറവ്

ഹ്യുണ്ടായ്

  • ഓറ: ₹78,465 കുറവ്
  • നിയോസ്: ₹73,808 കുറവ്
  • എക്സ്റ്റർ: ₹89,209 കുറവ്
  • i20: ₹98,053 കുറവ്
  • i20 N ലൈൻ: ₹1.08 ലക്ഷം കുറവ്
  • വെന്യു: ₹1.23 ലക്ഷം കുറവ്
  • വെന്യു N ലൈൻ: ₹1.19 ലക്ഷം കുറവ്
  • വെർണ: ₹60,640 കുറവ്
  • ക്രെറ്റ: ₹72,145 കുറവ്
  • ക്രെറ്റ N ലൈൻ: ₹71,762 കുറവ്
  • അല്‍കാസർ: ₹75,376 കുറവ്
  • ട്യൂസോൺ: ₹2.4 ലക്ഷം കുറവ് (ഏറ്റവും ഉയർന്നത്)

ടാറ്റ മോട്ടോഴ്സ്

  • ടിയാഗോ: ₹75,000 കുറവ്
  • ടിഗോർ: ₹80,000 കുറവ്
  • അള്‍ട്രോസ്: ₹1.10 ലക്ഷം കുറവ്
  • പഞ്ച്: ₹85,000 കുറവ്
  • നെക്സോണ്‍: ₹1.55 ലക്ഷം കുറവ് (ഏറ്റവും ഉയർന്നത്)
  • കർവ്: ₹65,000 കുറവ്
  • ഹാരിയർ: ₹1.40 ലക്ഷം കുറവ്
  • സഫാരി: ₹1.45 ലക്ഷം കുറവ്

ടൊയോട്ട

  • ഫോർച്യൂണർ: ₹3.49 ലക്ഷം കുറവ്
  • ലെജൻഡർ: ₹3.34 ലക്ഷം കുറവ്ഹൈ
  • ഹൈലക്സ്: ₹2.52 ലക്ഷം കുറവ്വെല്‍
  • വെൽഫയർ: ₹2.78 ലക്ഷം കുറവ്ക
  • കാംറി: ₹1.01 ലക്ഷം കുറവ്
  • ഇന്നോവ ക്രിസ്റ്റ: ₹1.80 ലക്ഷം കുറവ്
  • ഇന്നോവ ഹൈക്രോസ്: ₹1.15 ലക്ഷം കുറവ്

സ്കോഡ

  • കോഡിയാക്: ₹5.8 ലക്ഷം വരെ ലാഭം (₹3.3 ലക്ഷം ജിഎസ്ടി ഇളവും ₹2.5 ലക്ഷം ഫെസ്റ്റിവല്‍ ഓഫറും)
  • കുഷാക്ക്: ₹66,000 വിലക്കുറവും ₹2.5 ലക്ഷം ഓഫറും
  • സ്ലാവിയ: ആകെ ₹1.8 ലക്ഷം (ജിഎസ്ടി ഇളവും ഫെസ്റ്റിവല്‍ ഡിസ്കൗണ്ടും ഉള്‍പ്പെടെ)

മാരുതി സുസുക്കി (പ്രതീക്ഷിക്കുന്ന വിലക്കുറവ്) (ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ ഉടൻ പ്രതീക്ഷിക്കുന്നു)

  • ആള്‍ട്ടോ K10: ₹40,000 കുറവ്
  • വിഗണ്‍ആർ: ₹57,000 കുറവ്
  • സ്വിഫ്റ്റ്: ₹58,000 കുറവ്
  • ഡിസയർ: ₹61,000 കുറവ്
  • ബലേനോ: ₹60,000 കുറവ്
  • ഫ്രോങ്ക്സ്: ₹68,000 കുറവ്
  • ബ്രെസ്സ: ₹78,000 കുറവ്
  • ഈക്കോ: ₹51,000 കുറവ്
  • എർട്ടിഗ: ₹41,000 കുറവ്
  • സെലേറിയോ: ₹50,000 കുറവ്
  • എസ്-പ്രസ്സോ: ₹38,000 കുറവ്
  • ഇഗ്നിസ്: ₹52,000 കുറവ്
  • ജിംനി: ₹1.14 ലക്ഷം കുറവ്
  • XL6: ₹35,000 കുറവ്
  • ഇൻവിക്റ്റോ: ₹2.25 ലക്ഷം കുറവ്

റെനോ:

  • കൈഗർ ₹96,395 കുറവ് (നിരയിലെ ഏറ്റവും ഉയർന്നത്)
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക