രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.രണ്ട് യുവതികള്‍ ഗർഭഛിദ്രത്തിന് വിധേയരായതായി അന്വേഷണ സംഘം കണ്ടെത്തി.
ആദ്യ ഗർഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും കണ്ടെത്തലുണ്ട്. ബംഗളൂരുവില്‍ വച്ചായിരുന്നു ഗർഭച്ഛിദ്രം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇത് സംബന്ധിച്ച് ബംഗളൂരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇതുമായി ബന്ധപ്പെട്ട് നേരിട്ട് പരാതികള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ കേസെടുക്കാൻ അന്വേഷണ സംഘത്തിനാവില്ല. പരാതിക്കാരെ കണ്ടെത്തുകയും പരാതി നല്‍കുന്നത് സംബന്ധിച്ച് അന്വേഷിക്കാനുമുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. പരാതി ഇല്ലെന്ന് അറിയിച്ചാല്‍ അവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കേസ് അവസാനിപ്പിക്കാനാണ് നീക്കം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















