അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കാണിക്കുന്ന ഒരു വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണിപ്പോള്‍. ‘അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില പുറത്തുവിട്ടത്. ഏകദേശം 39,000 ആളുകളാണ് ഹിന്ദിയില്‍ ചിത്രീകരിച്ച ഈ വീഡിയോ ഇതിനകം കണ്ടത്.
രജത് എന്ന ഇന്ത്യക്കാരനാണ് ഇന്ത്യന്‍ ഉത്പ്പന്നങ്ങളായ പരിപ്പിന്റേയും പാര്‍ലെ ജി ബിസ്‌ക്കറ്റിന്റേയും ഹൈഡ് ആന്‍ഡ് സീക്ക് ബിസ്‌ക്കറ്റിന്റേയുമെല്ലാം വില വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. വടക്കെ ഇന്ത്യയില്‍ പ്രശസ്തമായ മസൂര്‍ ദാല്‍, മൂങ് ദാല്‍ (ഒരു തരം പരിപ്പ്) എന്നിവയ്ക്ക് നാല് ഡോളറാണ് വില. ഹല്‍ദിറാം കമ്ബനിയുടെ ഖട്ട മീത്ത നാംകീനും (മിക്‌സ്ച്ചര്‍) ആലു ബുജയ്ക്കും(ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന നുറുക്ക്) നാല് ഡോളറാണ്. എന്നാല്‍ ഇന്ത്യക്കാരുടെ ഇഷ്ട ബിസ്‌ക്കറ്റ് ബ്രാന്‍ഡുകളായ പാര്‍ലെജിക്കും ഹൈഡ് ആന്‍ഡ് സീക്ക് ബിസ്‌ക്കറ്റിനും ഒരു പാക്കിന് 4.5 ഡോളറാണ് വിലയെന്നാണ് വിഡിയോയിലെ യുവാവ് പറയുന്നത്. ഇതിന് പുറമെ മറ്റ് ഇന്ത്യന്‍ ഉത്പ്പന്നങ്ങളായ തന്തൂരി മസാല. ബിരിയാണി മസാല, ബട്ടര്‍ ചിക്കന്‍ സോസ, ഗുഡ് ഡേ ബിസ്‌ക്കറ്റ് എന്നിങ്ങനെ നിരവധി ഉത്പ്പന്നങ്ങളുടെ വിലയും യുവാവ് വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

















