പറവൂരിൽ ബ്ലേഡ് പലിശക്കാരുടെ സമ്മർദം താങ്ങാൻ കഴിയാതെ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു എന്നതിൻറെ ലക്ഷണങ്ങളാണ് ഇത്. ഈ പശ്ചാത്തലത്തിലാണ് കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ടോംസി എന്ന വ്യക്തി ബ്ലേഡ് മാഫിയ ഇടപാടുകൾക്ക് സാഹിത്യകാരനായും ഡോക്ടർമായും ചമഞ്ഞ് മറപിടിക്കുന്ന വാർത്തയും വീണ്ടും ശ്രദ്ധേയമാകുന്നത്.

സിവിൽ സർവീസ് പരീക്ഷ പഠിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയാണ് ഇയാൾ ഇരകളെ കണ്ടെത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതി യുവാക്കളെ ആണ് ഇയാൾ വലവീശിപ്പിടിക്കുന്നത്. പഠനാവശ്യത്തിന് ഉൾപ്പെടെയുള്ള അത്യാവശ്യത്തിന് ചെറിയ തുകകൾ ഇയാളിൽ നിന്ന് കൈപ്പറ്റുന്നവരിൽ നിന്ന് 100 രുപയ്ക്ക് പ്രതിമാസം 10 രൂപ പലിശ എന്ന നിലയിൽ 120% വാർഷിക പലിശയാണ് ഈടാക്കിയിരുന്നത്. ഡോക്ടറാണ്, നേഴ്സ് ആണ്, സൈക്കോളജിസ്റ്റ് ആണ് എന്നെല്ലാം ഇയാൾ അവകാശപ്പെടാറുണ്ട്. യുവ സാഹിത്യകാരൻ എന്ന നിലയ്ക്കും ഇയാൾ സ്വയം പരിചയപ്പെടുത്താറുണ്ട് എന്നാണ് ഇരകളായവർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തെങ്കിലും കാരണവശാൽ ഒരു ദിവസമെങ്കിലും പലിശ വൈകിയാൽ ഇയാൾ ഇടപാടുകാരുടെ ഫോണിലേക്ക് അയക്കുന്നത് അശ്ലീല സന്ദേശങ്ങളാണ്. ഇടപാടുകാരുടെ അമ്മയെയും സഹോദരിമാരെയും അടക്കം അസഭ്യം പറയുന്ന ഇത്തരം ഫോൺ സന്ദേശങ്ങൾ ഇവർക്ക് നൽകുന്ന മാനസിക സമ്മർദ്ദങ്ങൾ വലുതാണ്. മുതലിന്റെ ഇരട്ടി പലിശയായി തിരിച്ചടച്ചാലും ഇത്തരക്കാരുടെ കയ്യിൽ നിന്ന് ഇടപാടുകാർക്ക് തുടർ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതിനാൽ തന്നെയാണ് പലപ്പോഴും പലരും ആത്മഹത്യയിൽ അഭയം തേടുന്നത്. ഇയാളുടെ ഇത്തരം മാനസിക സമ്മർദ്ദ നീക്കങ്ങൾ താങ്ങാൻ കഴിയാതെ പോലീസിൽ പരാതിപ്പെട്ട യുവാവിനെതിരെ ഇയാൾ കേസു കൊടുക്കുകയും ഹണി ട്രാപ്പിൽ പെടുത്തവൻ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണവും ഉണ്ട്.

ഡോക്ടർ എന്ന് എന്ത് യോഗ്യതയുടെ പേരിലാണ് ഇയാൾ അവകാശപ്പെടുന്നത് എന്ന് വ്യക്തമല്ല. സാഹിത്യകാരനായി ചമയുന്ന ഇയാൾ എഴുതിയത് എന്നവകാശപ്പെട്ട് ആമസോണിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം പുസ്തകത്തിന് ആകെ കൂടിയുള്ളത് മൂന്ന് പേജുകളാണ്. പേജുകൾ വായിച്ചു നോക്കിയപ്പോൾ അടിമുടി ചാറ്റ് ജിപിടി സ്റ്റൈലിലാണ് രചന. വ്യാജ പ്രചരണം പൊളിയാതിരിക്കാൻ എന്തോ ഒന്ന് തട്ടിക്കൂട്ടി ആമസോണിൽ പബ്ലിഷ് ചെയ്തതാണ് എന്ന് വ്യക്തം. ആളുകളെ ഭീഷണിപ്പെടുത്തിയതിന് ഹൈദരാബാദിൽ ഉൾപ്പെടെ ഇയാൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക