കാനഡയില്‍ തടാകത്തില്‍ സോപ്പ് ഉപയോഗിച്ച്‌ കുളിച്ചവർക്ക് നേരെ വൻ വിമർശനം. കാനഡയിലെ ബ്രാംപ്ടണിലെ ഒരു തടാകത്തില്‍ സോപ്പ് ഉപയോഗിച്ച്‌ കുളിക്കുകയായിരുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.പിന്നാലെയാണ് വിമർശനങ്ങള്‍ ഉയർന്നത്.

വീഡിയോയില്‍ രണ്ട് ദമ്ബതികള്‍ തടാകത്തില്‍ സോപ്പും ക്ലെൻസിംഗ് ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നത് കാണാം. മത്സ്യങ്ങള്‍ക്കും മറ്റ് സമുദ്രജീവികള്‍ക്കും ഇത് ദോഷം ചെയ്യും എന്ന് കാണിച്ചാണ് ഇവർക്കെതിരെ വിമർശനമുയരുന്നത്. ഇവർ ഇന്ത്യക്കാരാണ് എന്നും നെറ്റിസണ്‍സ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘തികച്ചും നിരുത്തരവാദപരമായ പെരുമാറ്റം’ എന്നാണ് ഇതിനെ നെറ്റിസണ്‍സ് വിശേഷിപ്പിച്ചത്. ‘കാനഡയിലെ ബീച്ചുകള്‍ വിദേശികള്‍ക്ക് കുളിക്കടവുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ദിനേന കാനഡ മൂന്നാം ലോക രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു’ എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.

വീഡിയോയില്‍ നാലുപേർ സോപ്പും മറ്റും ഉപയോഗിച്ച്‌ തടാകത്തില്‍ കുളിക്കുന്നതാണ് കാണുന്നത്. പരസ്പരം സോപ്പ് തേച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ഇന്ത്യക്കാരാണ് എന്നാണ് പലരും പറയുന്നത്. ബീച്ച്‌ എന്നാണ് കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത് എങ്കിലും വീഡിയോയില്‍ ഉള്ളത് തടാകമാണ്. നിരവധിപ്പേർ ഇത് ചൂണ്ടിക്കാണിച്ചിരിക്കുന്നതും കാണാം.

എന്തായാലും, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സോപ്പ് പോലെയുള്ള വസ്തുക്കളുപയോഗിക്കുന്നത് തടാകത്തെ മലിനമാക്കുന്നു. അതിലെ ജീവികള്‍ക്ക് ദോഷമായി മാറുന്നു എന്നാണ് വിമർശകർ പ്രധാനമായും പറഞ്ഞിരിക്കുന്നത്. ഇവർക്ക് വീട്ടില്‍ കുളിമുറികള്‍ ഇല്ലേ എന്നും പലരും ചോദിച്ചിട്ടുണ്ട്.

അതേസമയം, തന്നെ ചിലർ വീഡിയോ ഷെയർ ചെയ്തയാളെ വിമർശിച്ചും കമന്റ് നല്‍കിയിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ വീഡിയോ എടുക്കുന്നത്, അവരെ അവരുടെ വഴിക്ക് വിടൂ, ഇത് ഒരു പൊതുസ്ഥലമാണ് എന്നായിരുന്നു അവർ വീഡിയോയ്ക്ക് കമന്റ് നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക