കണ്ണൂർ നഗരത്തിലെ കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ. വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷൻ വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നില്‍ സഞ്ചരിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക