2026 ടി-20 ലോകകപ്പ് യോഗ്യതയോട് അടുത്തെത്തി ഇറ്റാലിയൻ ക്രിക്കറ്റ് ടീം. ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങളില്‍ തകർപ്പൻ ഫോമിലാണ് ഇറ്റലി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇറ്റലി.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്കോട്ലാൻഡിനെ പരാജയപ്പെടുത്തിയാണ് ഇറ്റലി തങ്ങളുടെ ആദ്യ ഐസിസി ടൂർണമെന്റിന് ഒരുങ്ങുന്നത്. സ്കോട്ലാൻഡിനെ 12 റണ്‍സിനാണ് ഇറ്റലി കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ലാൻഡ് ഇന്നിംഗ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐസിസി ലോകകപ്പുകളില്‍ സ്ഥിര യൂറോപ്യൻ സാന്നിധ്യമായ നെതർലാൻഡ്സ് പോലുള്ള ടീമുകളുള്ള ഗ്രൂപ്പില്‍ നിന്നുമാണ് ഇറ്റലി നിലവില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഇറ്റലിയുടെ ഈ മുന്നേറ്റം ലോകത്തില്‍ ക്രിക്കറ്റിന്റെ വളർച്ചയെയാണ് എടുത്തുകാണിക്കുന്നത്. അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പില്‍ ഇറ്റാലിയൻ ടീം ഉണ്ടാവുമോയെന്ന് കണ്ടുതന്നെ അറിയണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക