ജൂലായ് ഒന്നിന് 70 വര്‍ഷത്തെ സേവന പാരമ്ബര്യം തികയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇന്ത്യക്കാര്‍ക്ക് ബാങ്കെന്നാല്‍ അത് എസ്ബിഐയാണ്. രാജ്യത്തിന്റെ സാമ്ബത്തിക മേഖലയിലേക്ക് വലിയ സംഭാവനകളാണ് എസ്ബിഐ നല്‍കുന്നത്.
എസ്ബിഐയ്ക്ക് രാജ്യത്ത് 22,542 ശാഖകളും 65,000 ത്തിലധികം എടിഎമ്മുകളുമുണ്ട്. ഏകദേശം രണ്ടര ലക്ഷം ജീവനക്കാരുള്ള ഇന്ത്യയിലെ പത്താമത്തെ വലിയ തൊഴില്‍ദാതാവ് കൂടിയാണ് ബാങ്ക്. 45 കോടിയിലധികം ഉപഭോക്താക്കളാണ് രാജ്യത്തുടനീളമായി ബാങ്കിനുളളത്.
ചരിത്രം ഇങ്ങനെ
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് 1806ല്‍ ബാങ്ക് ഓഫ് കല്‍ക്കട്ട എന്ന പേരിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് പ്രസിഡന്‍സി ബാങ്കുകളില്‍ മറ്റ് രണ്ടെണ്ണം ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവയായിരുന്നു. 1921 ജനുവരി 27 ന് ബാങ്ക് ഓഫ് ബോംബെയും ബാങ്ക് ഓഫ് മദ്രാസും ബാങ്ക് ഓഫ് ബംഗാളില്‍ ലയിച്ച് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചു. 1955 ജൂലൈ 1 ന് ഇംപീരിയല്‍ ബാങ്കിനെ ദേശസാല്‍ക്കരിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുകയായിരുന്നു.
വിപണി വിഹിതം
ആസ്തിയില്‍ 23 ശതമാനം വിപണി വിഹിതവും മൊത്തം വായ്പ, നിക്ഷേപ വിപണിയുടെ 25 ശതമാനം വിഹിതവും ബാങ്കിനുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ സംരംഭകര്‍ക്ക് ഉള്‍പ്പെടെ വലിയ പ്രോത്സാഹനമാണ് ബാങ്ക് നല്‍കുന്നത്. കൃഷി മുതല്‍ ചെറുകിട ബിസിനസുകള്‍ വരെയുള്ള വിവിധ മേഖലകളെ സാമ്ബത്തികമായി പിന്തുണയ്ക്കുന്നതിന് ബാങ്ക് നിര്‍ണായക പങ്കാണ് വഹിക്കുന്നത്. റീട്ടെയില്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് വായ്പ, ഡിജിറ്റല്‍ ബാങ്കിംഗ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സാമ്ബത്തിക സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് എസ്ബിഐ.









