കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. സുമി ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: അവിനാശ്, അമൃതേശ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക