കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച്‌ വിവാദത്തില്‍ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയില്‍ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഞാൻ കന്നഡയില്‍ സംസാരിക്കാൻ ശ്രമിക്കും എന്നാണ് ഇവർ വീഡിയോയില്‍ പറയുന്നത്.

നേരത്തെ ഉദ്യോഗസ്ഥയെ എസ് ബി ഐ അധികൃതർ സ്ഥലം മാറ്റിയിരുന്നു. ബംഗളൂരുവിലെ എസ് ബി ഐ സൂര്യനഗർ ശാഖയില്‍ വെച്ച്‌ ഒരു കസ്റ്റമർ ഇവരോട് കന്നഡയില്‍ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് വിവാദത്തിലായതാണ് ഉദ്യോഗസ്ഥ. ഇത് കർണാടകയാണെന്ന് കസ്റ്റമർ പറയുമ്ബോള്‍ ഇത് ഇന്ത്യയാണ്, ഞാനൊരിക്കലും കന്നഡയില്‍ സംസാരിക്കില്ല എന്നായിരുന്നു ഇവരുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കസ്റ്റമറോട് നിങ്ങള്‍ ഹിന്ദിയില്‍ സംസാരിക്കാനും ഉദ്യോഗസ്ഥ നിർദേശിച്ചിരുന്നു. ഇത് വ്യാപക വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതോടെയാണ് മാനേജരെ എസ് ബി ഐ സ്ഥലം മാറ്റിയത്. ഇതിന് പിന്നാലെയാണ് ഇവർ മാപ്പ് പറഞ്ഞ് രംഗത്തുവന്നത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക