മൃഗങ്ങളില്‍ ഏറ്റവും കുസൃതി നിറഞ്ഞവരാണ് കുരങ്ങന്മാര്‍. അതറിയണമെങ്കില്‍ പ്രകൃതി രമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകണം.കാരണം ഇത്തരം ഇടങ്ങളില്‍ മിക്കപ്പോഴും വില്ലനായെത്തുന്നത് കുരങ്ങന്മാരായിരിക്കും. കൈയ്യിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിമിഷനേരം കൊണ്ട് അവര്‍ തട്ടിപ്പറിച്ച്‌ കൊണ്ടുപോകും. ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ സാധനങ്ങള്‍ തിരിച്ചുകിട്ടിയേക്കാം. കഴിഞ്ഞ ദിവസം ഗുണാകേവിലും അങ്ങനെയൊരു സംഭവം നടന്നു.

ഒരു യുവതിയുടെ ഹാന്‍ഡ്ബാഗ് തട്ടിപ്പറിച്ച്‌ മരത്തിനുമുകളില്‍ കയറിയ കുരങ്ങന്‍ മൊബൈലില്‍ തന്റെ ചിത്രം പകര്‍ത്തുകയായിരുന്നു. നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവതിയുടെ ബാഗുമായി കുരങ്ങന്‍ കൂറ്റന്‍ മരത്തിന്റെ മുകളിലേക്ക് പോയത്. തുറന്നുകിടന്ന ബാഗില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്ത കുരങ്ങന്‍ അതിനെ കടിക്കാന്‍ തുടങ്ങി. നീണ്ട പരിശ്രമത്തിനൊടുവില്‍ മൊബൈല്‍ കവര്‍ നീക്കം ചെയ്യുകയും ഫോണില്‍ സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്താനും തുടങ്ങി. ഇടയ്ക്ക് ഫോണില്‍ ടച്ച്‌ ചെയ്യുന്നതിനിടെ ഫ്‌ലാഷ് ലൈറ്റും വരുന്നുണ്ടായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് മൊബൈലും ബാഗും താഴേക്കിടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതായാലും സാധനങ്ങള്‍ തിരികെ കിട്ടിയ ആശ്വാസത്തിലാണ് യുവതി. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിമാറിയത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക