എക്സ്റ്റന്ഷന് ബോര്ഡില് ഒരേ സമയത്ത് ഒന്നില് കൂടുതല് വൈദ്യുതി ഉപകരണങ്ങള് പ്രവര്ത്തിപ്പിക്കന് സാധിക്കും. എന്നാല് ശരിയായ രീതിയില് അല്ല എക്സ്റ്റന്ഷന് ബോര്ഡ് ഉപയോഗിക്കുന്നതെങ്കില് പലതരം നാശനഷ്ടങ്ങള് സംഭവിക്കാം.എല്ലാം എക്സ്റ്റന്ഷന് ബോര്ഡില് കുത്തിവയ്ക്കരുത്. ഇവയൊന്നും പ്ലഗ് ചെയ്യാനേ പാടില്ല.

എപ്പോഴും ഓണ് ചെയ്ത് ഇടുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങളടക്കം ഇവയില് സൂക്ഷിക്കുന്നതു കൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും പ്രവര്ത്തിപ്പിക്കേണ്ടതുമുണ്ട്. അതുകൊണ്ടു തന്നെ ഫ്രിഡ്ജ് എക്സ്റ്റന്ഷന് ബോര്ഡില് പ്രവര്ത്തിപ്പിച്ചാല് സര്ക്യൂട്ട് ട്രിപ്പാകാന് കാരണമാകുന്നു. മാത്രമല്ല, ഇത് ഫ്രിഡ്ജിന്റെ കംപ്രസറും ഇല്ലാതാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇലക്‌ട്രിക് ഹീറ്റര്, ഇസ്തിരിപ്പെട്ടി തുടങ്ങി അമിതമായി ചൂടാകുന്ന ഉപകരണങ്ങള് എക്സ്റ്റന്ഷന് ബോര്ഡില് പ്രവര്ത്തിപ്പിക്കാന് പാടില്ല. വേഗത്തിലാണ് വലിയ അളവില് ഇത് വൈദ്യുതി ഉപയോഗിക്കുന്നത്.

മൈക്രോവേവ് പ്രവര്ത്തിക്കണമെങ്കില് 10 മുതല് 15 വരെ ആംപിയര് ആവശ്യമാണ്. ഇത് എക്സ്റ്റന്ഷന് ബോര്ഡിന് താങ്ങാന് കഴിയുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തീപിടിത്തത്തിനുള്ള സാധ്യതയും കാണുന്നു.

വാഷിങ് മെഷീന് എക്സ്റ്റന്ഷന് ബോര്ഡ് ഉപയോഗിച്ചു പ്രവര്ത്തിപ്പിക്കാന് സാധിക്കും. എന്നാല് ഉപകരണത്തിന്റെ വാട്ടിനനുസരിച്ചാവണം എക്സ്റ്റന്ഷന് ബോര്ഡ് തിരഞ്ഞെടുക്കേണ്ടത്.

മുടി സംരക്ഷണ ഉപകരണങ്ങള് ഉപയോഗിക്കുന്നുണ്ടെങ്കില് അതൊരിക്കലും എക്സ്റ്റന്ഷന് ബോര്ഡില് പ്രവര്ത്തിപ്പിക്കരുത്. കാരണം ഇതില് നിന്നു വലിയ അളവിലും വേഗത്തിലുമാണ് വൈദ്യുതി വരുന്നത്.

ഹീറ്റര്, എയര്കണ്ടീഷണര് തുടങ്ങിയ വലിയ ഉപകരണങ്ങള്ക്ക് കൂടുതല് വൈദ്യുതി ആവശ്യമായി വരുന്നു. ഉപകരണങ്ങള് അധികമായി ചൂടാവാന് സാധ്യതയുള്ളത് കൊണ്ട് എക്സ്റ്റന്ഷന് ബോര്ഡ് ഉപയോഗിക്കാന് പാടുള്ളതല്ല. ”

അടുക്കളയില് ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങളൊന്നും എക്സ്റ്റന്ഷന് ബോര്ഡില് പ്രവര്ത്തിപ്പിക്കാന് പാടില്ല. ചില ഉപകരണങ്ങള്ക്ക് കൂടുതല് വൈദ്യുതി ആവശ്യമായി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക